ഈറൻ അണിയിച്ച് ചിൽഡ്രൻസ് പാർക്കിലെ ഗാനം; വീഡിയോ കാണാം..

ഷാഫി റാഫി കൂട്ടുകെട്ടിൽ വിരിയുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. കുട്ടികളെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഈയൊരു മനോഹർ ഗാനമാണ് ഇപ്പോൾ പ്രേക്ഷക ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നത്. ‘എന്തോരം.. എന്തോരം.. പുതു നീലകുറിഞ്ഞികൾ പൂക്കണ കണ്ടേ..’എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

കുട്ടിത്താരങ്ങൾക്ക് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ദ്രുവൻ, ഷറഫുദീൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.. നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി തയാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിൽ ആകാംഷയും സസ്‌പെൻസും ഒരുപോലെ ഒരുക്കിയിട്ടുണ്ട്. പുതുമുഖങ്ങളായ 100 ലധികം കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്.

കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി റാഫി കൂട്ടുകെട്ടിൽ വിരിഞ്ഞ സിനിമയുടെ ചിത്രീകരണം പ്രധാനമായും കൊച്ചി, മൂന്നാർ എന്നീ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍, ഹരീഷ് കണാരൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

‘മായാവി’, ‘ടു കൺട്രീസ്’ തുടങ്ങിയ ഹിറ്റ് കോമഡി ചിത്രങ്ങൾക്ക് ശേഷം ഷാഫി- റാഫി കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഷാഫിയുടെ പതിവ് ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഹ്യുമർ ചിത്രത്തിനുണ്ടാവുമെന്നും എന്നാൽ കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണെങ്കിലും കുറച്ച് സസ്പെൻസുകൾ ചിത്രത്തിനുണ്ടെന്നും സംവിധായകൻ ഷാഫി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മാറ്റ് കൂട്ടുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നതും.

Read also: ‘ജന്മം കൊണ്ട് അമ്മയായവർക്ക് മാത്രമല്ല, സ്നേഹം കൊണ്ട് അമ്മയായവർക്കും മാതൃ ദിനാശംസകൾ”,

പുതുമുഖ താരം ബിബിനെ നായകനാക്കി ഷാഫി ചിത്രീകരിച്ച ‘ഒരു പഴയ ബോംബ് കഥ’യ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്.