മുൻ ധനമന്ത്രി വി വിശ്വനാഥ മേനോൻ അന്തരിച്ചു

May 3, 2019

മുൻ ധനമന്ത്രി വി വിശ്വനാഥ മേനോൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 1987 ലെ ഇ കെ നായനാർ മന്ത്രി സഭയിലെ അംഗമായിരുന്നു വി വിശ്വനാഥ മേനോൻ. രണ്ടുവട്ടം പാര്‍ലമെന്റ് അംഗവുമായിരുന്നു അദ്ദേഹം. സി പി എം നേതാവായിരുന്ന വിശ്വനാഥ മേനോൻ ഏറെക്കാലം ഫാക്ടിലെ ഇടതുയൂണിയന്‍ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1987 ൽ തൃപ്പുണിത്തറയിൽ നിന്ന് മത്സരിച്ച് നിയമസഭാ അംഗമായ അദ്ദേഹം  അഞ്ച് തവണ ബഡ്ജറ്റ് അവതരിച്ച നേതാവുകൂടിയായിരുന്നു.

ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നില്കുകയായിരുന്നു അദ്ദേഹം. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കൊച്ചി രവിപുരം ശ്മശാനത്തില്‍. 12 മണി മുതല്‍ കലൂര്‍ വൈലോപ്പിള്ളി പാര്‍ക്കില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.