ലോകകപ്പ് കോഹ്ലിക്ക് ഒറ്റയ്ക്ക് നേടാൻ സാധിക്കില്ല- സച്ചിൻ

May 25, 2019

ലോക കപ്പിന് ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന് കീരീടം നേടാൻ വിരാട് കോഹ്ലിയുടെ പ്രകടനം മാത്രം പോരായെന്നു സച്ചിൻ ടെണ്ടുൽക്കർ.
ടീം ഒറ്റകെട്ടായി പോരാടി വിജയം നേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏകദിനങ്ങളിലിൽ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കൂടുതലായി ആശ്രയിക്കുന്നു എന്ന ആരോപണം നിലനില്കുമ്പോഴാണ് സച്ചിൻ ഇത്തരത്തിൽ പ്രതികരിച്ചത്. വിരാട് കോഹ്ലിയോടൊപ്പം മറ്റു താരങ്ങളും മികച്ച പ്രകടങ്ങൾ നടത്തിയില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിപ്പായി ഇതിനെ കാണം.

“ഒറ്റയാൾ പോരാട്ടങ്ങൾ ഉണ്ടായാലും ടീമിന്റെ ഒന്നടങ്കമുള്ള പിന്തുണയില്ലാതെ ഒരാളെകൊണ്ട് മാത്രം ലോകകപ്പ് നേടുവാൻ സാധിക്കുകയില്ല.
മത്സരത്തിന്റെ നിർണായക സമയങ്ങളിൽ മറ്റുള്ളവർ അവസരത്തിനൊത്തു ഉയർന്നില്ലെങ്കിൽ നിരാശയാവും ഫലമെന്നും” സച്ചിൻ വ്യക്തമാക്കി. അതേസമയം നാലാം നമ്പറിൽ ആരിറങ്ങും എന്ന കാര്യത്തിൽ വലിയ ആശങ്ക വേണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

Read also: നാലാമൻ ആര്..? ഇന്ത്യൻ ടീമിനു തലവേദന!

ലോകകപ്പിന് വേണ്ടി കഴിഞ്ഞ ദിവസമാണ് ടീം ഇന്ത്യ ഇംഗ്ളണ്ടിൽ എത്തിയത്.
സന്നാഹ മത്സരങ്ങൾ കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണു ടീം ഇന്ത്യയുടെ ശ്രമം.