സച്ചിൻ വാര്യർ വിവാഹിതനായി; ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രമുഖ പിന്നണി ഗായകൻ സച്ചിൻ വാര്യർ വിവാഹിതനായി. മലയാള സിനിമയിലെ ചലച്ചിത്ര പിന്നണി രംഗങ്ങളിൽ ശ്രദ്ധേയനായ ഗായകനാണ് സച്ചിൻ. തൃശൂർ സ്വദേശിയായ പൂജ പുഷ്പരാജാണ് വധു. അടുത്ത ബന്ധുക്കളുടെയും സിനിമ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വച്ചാണ് വിവാഹം നടന്നത്.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്ത് ചുവടുവെച്ച സച്ചിൻ മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിരുന്നു.  ‘തട്ടത്തിൽ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു’ എന്ന ഗാനത്തിലൂടെയാണ് സച്ചിൻ പിന്നണി ഗാന രംഗത്ത് ശ്രദ്ധേയമാകുന്നത്.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രശസ്തനായി മാറിയ സച്ചിന്റെ വിവാഹത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൽ മറയത്ത്, ബാവൂട്ടിയുടെ നാമത്തിൽ, നേരം, തിര, എസ്കേപ്പ് ഫ്രം ഉഗാണ്ട, ഹാപ്പി ജേർണി, ഫിലിപ്പ്സ് ആൻറ് മങ്കി പെൻ, വർഷം, ബാഹുബലി, ഗോദ, പ്രേമം, ബാംഗ്ലൂർ ഡേയ്‌സ്, ആനന്ദം തുടങ്ങി നിരവധി ചിത്രങ്ങളിൽ സച്ചിൻ പിന്നണി ഗായകനായി പ്രവർത്തിച്ചിട്ടുണ്ട്.

Read also: ബിജു മേനോനും ഷെയ്ൻ നിഗവും ഒന്നിക്കുന്നു; ‘ഡാനിയേൽ കേൾക്കുന്നുണ്ട്’ ഉടൻ

സംയുക്താ വര്‍മ്മ, രജിഷ വിജയന്‍, വിശാഖ് നായര്‍, സംവിധായകന്‍ ഗണേഷ് രാജ് തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *