പിറന്നാള്‍ നിറവില്‍ ഭാവന; ആശംസകളുമായി മഞ്ജു വാര്യര്‍

June 6, 2019

മലയാളികളുടെ പ്രിയതാരം ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ‘നമ്മള്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. തന്മയത്തത്തോടെയുള്ള അഭിനയമികവുകൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയയാണ് താരം.

ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം നിരവധി ആരാധകരും ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്. അതേസമയം പ്രിയപ്പെട്ടവളെ , പിറന്നാള്‍ ആശംസകള്‍… എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാം എന്ന് എനിക്കറിയാം’ എന്ന രസകരമായ ആശംസയാണ് നടി മഞ്ജു വാര്യര്‍ താരത്തിന് നേര്‍ന്ന്ത്. ഒപ്പം ഒരുവരും ഒരുമിച്ചുള്ള മനോഹര ചിത്രവും പങ്കുവെച്ചു.

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

Read more:അരങ്ങേറ്റം ഗംഭീരമാക്കി ടീം ഇന്ത്യ; ഹിറ്റ്മാന്‍ സൂപ്പര്‍ഹിറ്റ്

അതേസമയം ഒരിടവേളയ്ക്ക് ശേഷം ചലച്ചിത്ര രംഗത്ത് മടങ്ങിയെത്തിയിരിക്കുകയാണ് ഭാവന. ’99’ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 99 എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച സ്വീകാര്യത നേടുന്നുണ്ട്.