‘ലൂക്ക’യിലെ പ്രണയഗാനം മുന്നേറുന്നു; കാഴ്ചക്കാര്‍ 5 ലക്ഷത്തിലും അധികം

മനോഹരമായ പ്രണയാഗനങ്ങള്‍ക്ക് എക്കാലത്തും ആരാജകര്‍ ഏറെയാണ്. പലരും പ്രണയഗാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു. പ്രണയത്തിന്റെ ആവവും പരപ്പുമെല്ലാം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പ്രണയഗാനമാണ് ഇപ്പോള്‍ പാട്ട്‌പ്രേമമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ‘ലൂക്ക’ എന്ന ചിത്രത്തിലെ ‘ഒരേ കമ്ണാലിനി തേടും…’ എന്ന ഗാനമാണ് യുട്യൂബില്‍ കുതിച്ച് മുന്നേറുന്നത്. അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഇതിനോടകംതന്നെ ഈ ഗാനം കണ്ടുകഴിഞ്ഞു.

ലൂക്ക എന്ന സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ ലുക്കും നേരത്തെ മുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’ എന്നാണ് സൂചന. അഹാന കൃഷ്ണയാണ് ചിത്രത്തില്‍ നായികാ കഥാപാത്രായെത്തുന്നത്. ജൂണ്‍ 28 ന് ലൂക്ക തീയറ്ററുകളിലെത്തും. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.

Read more:“സ്റ്റീഫന്‍ നമ്മള്‍ ഉദ്ദേശിച്ച ആള്‍ അല്ല സാര്‍”; ‘ലൂസിഫറി’ലെ കിടിലന്‍ രംഗമിതാ

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ വൈറസ്ിലെയും ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുന്ന ആന്‍ഡ് ദി ഓസ്‌കാറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജൂണ്‍ 28 ന് ഈ ചിത്രവും തീയറ്ററുകളിലെത്തും.