‘റഹ്മാന്‍ വിസ്മയം’, കൈയടി നേടി വിജയ് ചിത്രം ‘ബിഗില്‍’ ലെ പാട്ട്; മണിക്കൂറുകള്‍ക്കൊണ്ട് 30 ലക്ഷത്തോളം കാഴ്ചക്കാര്‍: വീഡിയോ

July 24, 2019

ഭാഷാഭേദമന്യേ തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ബിഗില്‍ എന്നാണ് സിനിമയുടെ പേര്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചലച്ചിത്ര ലേകത്ത് ശ്രദ്ധേയമാവുകയാണ് ബിഗില്‍ എന്ന ചിത്രത്തിലെ ഒരു ഗാനം. ചിത്രത്തിലെ ‘സിങ്കപ്പെണ്ണേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കൊണ്ട് മുപ്പത് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. എ ആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്. വിവേകിന്റേതാണ് ഗാനത്തിലെ വരികള്‍. റഹ്മാനും ഷാഷ തിരിപ്പതിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററും. ജേഴ്‌സി അണിഞ്ഞ് ഫുട്‌ബോളുമായി നില്‍ക്കുന്നതാണ് താരത്തിന്റെ ഒരു ലുക്ക്. ചിത്രത്തില്‍ വിജയ് യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ പരിശീലകന്റേതാണ്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കലിപ്പ് ഭാവമാണ് പോസ്റ്ററിലെ താരത്തിന്റെ മറ്റൊരു ലുക്ക്. ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകന്റെ ഉള്ളില്‍ ആകാംഷ ഉണര്‍ത്തുന്നു വിജയ് യുടെ ഈ കലിപ്പ് ലുക്ക്.


Read more:ഭര്‍ത്താവ് വിഷ്ണുവും മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേ ദിവസം റിലീസായാല്‍ ഏത് ചിത്രം ആദ്യം കാണുമെന്ന് അവതാരക; കിടിലന്‍ മറുപടിയുമായി അനു സിത്താര: വീഡിയോ

അതേസമയം ചിത്രത്തെക്കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ ‘വെറിത്തനം’ എന്ന ഗാനം ആലപിക്കുന്നതും വിജയ് ആണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.