‘എന്റെ കിളി പോകാതിരിക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം’; അവാർഡ് വേദിയിൽ തിളങ്ങി ജോജു

July 28, 2019

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് വേദിയിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടൻ ജോജു ജോർജ്. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് ജോജുവിനെത്തേടിയെത്തിയത്. ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്‌കാരം ലഭിച്ചത്. ജോസഫ് എന്ന ചിത്രത്തിലെ പ്രേക്ഷകരുടെ പ്രിയഗാനം ‘പാടവരമ്പത്തിലൂടെ..’എന്ന ഗാനം ആലപിച്ചാണ് ജോജു സദസിന്റെ കൈയ്യടി നേടിയത്.

തന്റെ ജീവിതത്തിൽ സ്വപ്നം പോലും കാണാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. താൻ സ്വപ്‌നം കാണുന്നതിനേക്കാൾ അപ്പുറത്തായി കാര്യങ്ങൾ നടക്കുന്നതിനാൽ എന്റെ കിളി പോകാതിരിക്കാൻ നിങ്ങൾ പ്രാർത്ഥിക്കണമെന്നും ജോജു സരസമായി വേദിയിൽ പറഞ്ഞു. അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഇനി ഇറങ്ങാനുള്ള ചിത്രങ്ങളും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും ജോജു അറിയിച്ചു.

49 മത് ചലച്ചിത്ര അവാർഡുകൾ ഇന്നലെ വൈകുന്നേരം നിശാഗന്ധിയിൽ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരുപാടി ഉദ്‌ഘാടനം ചെയ്‌ത് അവാർഡുകൾ വിതരണം ചെയ്‌തത്‌. സാംസ്‌കാരിക മന്ത്രി എ കെ ബാലനും പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു.

അവാർഡുകൾ ഒറ്റനോട്ടത്തിൽ

മികച്ച നടൻ: ജയസൂര്യ, സൗബിൻ സാഹിർ

മികച്ച നടി: നിമിഷ സജയന്‍ (ചിത്രം: ചോല)

മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ചിത്രം: ജോസഫ്)

മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ)

മികച്ച ബാലതാരം: അബനി ആദി (ചിത്രം: പന്ത്)

മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച സംവിധായകന്‍: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച)

മികച്ച കഥാചിത്രം: കാന്തന്‍ (ഷെരീഫ് ഇസ)

മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ ഗാനം.. ചിത്രം: ജോസഫ്)

മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ചിത്രം: ആമി)

മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം. ജയരാജ്)

മികച്ച ഗാനരചയിതാവ്: ബികെ ഹരിനാരായണന്‍

മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍

മികച്ച സ്വഭാവ നടി: സരസ ബാലുശ്ശേരി

മികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്‍മഥന്‍

മികച്ച നവാഗതസംവിധായകന്‍: സക്കരിയ മുഹമ്മദ്

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(ആണ്‍): ഷമ്മി തിലകന്‍

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(പെണ്‍): സ്‌നേഹ

മികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത്‌