ഉള്ളുലയ്ക്കുന്ന കടല്‍കാഴ്ചകളിലൂടെ ഒരു സസ്‌പെന്‍സ്; ‘പ്രണയമീനുകളുടെ കടല്‍’ ടീസര്‍

July 17, 2019

കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കൊച്ചി ഐഎംഎ ഹാളില്‍വെച്ചാണ് നടന്നത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഭീതിപ്പെടുത്തുന്ന ഒരു തിമിംഗലംവേട്ടയുടെ കടല്‍ക്കാഴ്ചയാണ് ടീസറില്‍.

ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. വിനായകന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് പ്രണയമീനുകളുടെ കടല്‍ ഒരുക്കുന്നത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ്, ഗബ്രി ജോസ്, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

Read more:‘ഒരു നല്ല സിനിമയക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ല; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ മനോഹരചിത്രം’: പ്രശംസിച്ച് പൃഥ്വിരാജ്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ആമി എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയ്ക്കുണ്ട്. തെലുങ്ക് താരും റിധി കുമാറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ പ്രമേയം. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നാണ് സൂചന.

Read more:മാലാഖയെപ്പോല്‍ കുഞ്ഞ് ഇസഹാക്ക്; മകന്‍റെ മാമ്മോദിസ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

ജോണ്‍പോളും കമലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദും ബികെ ഹരിനാരയണനും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. വിഷ്ണു പണിക്കര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.