ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. നടൻ സെന്തിൽ കൃഷ്ണയാണ് ഉടുമ്പിൽ നായകനായി എത്തുന്നത്. ഡാർക്ക് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആകാംക്ഷ ഉണർത്തുന്ന ടീസർ എത്തി. ആക്ഷന്‍ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സെന്തിൽ കൃഷ്ണ നായക കഥാപാത്രത്തെ...
സിജു വിൽസൺ നായകനായ ഇന്നു മുതലിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഇത് തീർച്ചയായും നിങ്ങളുടെ താൽപ്പര്യത്തെ ഉണർത്തുന്നു, മാത്രമല്ല എല്ലാ സൂക്ഷ്മതകളും കണ്ടെത്തുന്നതിന് ഇത് രണ്ട് തവണ കൂടി കാണാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നു. ദൈവത്തിന് കൈക്കൂലി കൊടുക്കുന്ന ഒരു മനുഷ്യൻ എന്ന ആമുഖത്തോടെയാണ് ടീസർ ശ്രദ്ധനേടുന്നത്. മതവും ദൈവങ്ങളുമൊക്കെയായി ബന്ധപ്പെട്ട പ്രതീകങ്ങളും ടീസറിലുണ്ട്.
രജീഷ് മിഥില...
തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുതിയ ചിത്രങ്ങളുടെ പോസ്റ്ററും ചിത്രങ്ങളും എത്തി. നിഴൽ ടീം പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ പങ്കുവെച്ചപ്പോൾ നെട്രികൺ ടീം ടീസറാണ് പുറത്തുവിട്ടത്. നയൻതാരയുടെ ഭാവിവരൻ വിഘ്നേഷ് ശിവൻ നിർമിക്കുന്ന നെട്രികൺ അന്ധയായ യുവതിയുടെ കഥയാണ് പങ്കുവയ്ക്കുന്നത്. സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.
വിഘ്നേഷ് ശിവന്റെ പ്രൊഡക്ഷനിൽ...
ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സിലമ്പരശൻ നായകനാകുന്ന ഈശ്വരന്റെ ടീസർ എത്തി. പുലർച്ചെ 4.32 നാണ് ടീസർ പങ്കുവെച്ചത്. 90 സെക്കൻഡിനടുത്തുള്ള ടീസർ രസകരമായ ഒരു ഫാമിലി എന്റർടെയ്നറാണ് ചിത്രം എന്ന സൂചനയാണ് നൽകുന്നത്.നാടൻ കഥാപാത്രമായാണ് സിമ്പു എത്തുന്നതെങ്കിലും നിറയെ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്.
സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള സിമ്പുവിന്റെ മേക്കോവർ വളരെയധികം ശ്രദ്ധ നേടിയിരുന്നു....
മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘വൺ’. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്....
മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. നടൻ ടൊവിനോ തോമസ് മിന്നൽ മുരളിയായെത്തുന്ന ചിത്രത്തിന്റെ ടീസർ എത്തി. മിന്നൽ മുരളിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ടീസറാണ് എത്തിയിരിക്കുന്നത്.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. ബേസിൽ ജോസഫാണ് സംവിധാനം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ,...
സണ്ണി വെയ്നും ഗൗരി കിഷനും നായികാനായകന്മാരാകുന്ന ചിത്രം അനുഗ്രഹീതൻ ആന്റണിയുടെ ടീസർ എത്തി. സണ്ണി വെയ്ന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവെച്ചത്.
ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി എന്ന കഥാപാത്രത്തിൽ സണ്ണി വെയ്ൻ എത്തുമ്പോൾ...
ആഗോള മഹാമാരിയായി മാറിയിരിക്കുകയാണ് കൊവിഡ്-19. പല രാജ്യങ്ങളും കൊവിഡിൽ നിന്നും വിമുക്തരായി തുടങ്ങിയെങ്കിലും ആശ്വസിക്കാനുള്ള സമയമെത്തിയിട്ടില്ല. ഇപ്പോൾ രോഗത്തെയാണ് ഒറ്റപ്പെടുത്തേണ്ടതെന്ന സന്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശബരീഷ് വർമ്മ. മ്യൂസിക്കൽ വീഡിയോയിലൂടെയാണ് ശബരീഷ് കൊവിഡ് പ്രതിരോധ സന്ദേശം പങ്കുവയ്ക്കുന്നത്.
https://youtu.be/IdLFYH5aFA4
ലോകം എന്ന പേരിലെത്തുന്ന വീഡിയോയുടെ ടീസർ എത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ശബരീഷ് വർമ്മയുടെ മ്യൂസിക്കൽ...
അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രമാണ് 'യുവം'. കൊവിഡിനെ അതിജീവിക്കാനുള്ള കരുത്ത് പകർന്ന് ചിത്രത്തിന്റെ ആദ്യ ടീസർ എത്തി. കലയെയും സിനിമയെയും തകർക്കാൻ വൈറസിനാകില്ല എന്ന പ്രത്യാശ പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവെച്ചിരിക്കുന്നത്.
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ചു പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ...
'ഫോട്ടോഗ്രാഫർ' എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തിയ മണിയും, അനുമോളും അഭിനയിക്കുന്ന 'ഉടലാഴം' ടീസർ എത്തി. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആഷിക് അബുവാണ് ഉടലാഴം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
ഒന്നര മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ അനുമോളും മണിയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗുളികൻ എന്ന യുവാവിന്റെ കഥയാണ് ഉടലാഴം. പതിനാലാം വയസിൽ വിവാഹിതനായ മണി...
ചില സിനിമകൾ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല.. കഥയോ കഥാപാത്രങ്ങളോ ഡയലോഗുകളോ ചിലപ്പോൾ പാട്ടുകളോ അങ്ങനെ എന്തെങ്കിലുമാകാം ആ ചിത്രത്തെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. അത്തരത്തിൽ മലയാളികൾ...