മനോഹരമായി ഫ്ലൂട്ട് വായിച്ച് ശിഖര്‍ ധവാന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

ബാറ്റുകൊണ്ട് അതിശയിപ്പിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ പുല്ലാങ്കുഴല്‍ വായിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ താരമാകുന്നു. ശിഖര്‍ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നതും. കോവളത്തെ ഒരു ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ കടലിന് അഭിമുഖമായി നിന്നുകൊണ്ടാണ് താരം പുല്ലാങ്കുഴല്‍ വായിക്കുന്നത്.

നിരവധി ആളുകളാണ് ശിഖര്‍ ധവാന്റെ പുല്ലാങ്കുഴല്‍ വായനയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ചിലര്‍ ധവാനെ കൃഷ്ണനോട് പോലും ഉപമിച്ചു. എന്നാല്‍ ചിലര്‍ വീഡിയോയുടെ ആധികാരികതയെ സംശയിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ശരിക്കും ശിഖര്‍ ധവാന്‍ തന്നെയാണോ എന്നാണ് മറ്റു ചിലരുടെ സംശയം.

Read more:ഡിസ്‌കോ ഡാന്‍സുമായി ചെമ്പന്‍ വിനോദ്; കൈയടി നേടി വീഡിയോ

എന്തായാലും ഈ വീഡിയോ ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും വിസ്മയം തീര്‍ക്കുന്ന ശിഖര്‍ ധവാന്‍ പുല്ലാങ്കുഴല്‍ വായനയിലും പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്. 2010-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ധവാന്‍ ആദ്യ ഏകദിനം കളിച്ചത്. 2013-ല്‍ താരം ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.

 

View this post on Instagram

 

A fresh start.. Trees, the wind, the ocean & some music = bliss. ?

A post shared by Shikhar Dhawan (@shikhardofficial) on

Leave a Reply

Your email address will not be published. Required fields are marked *