കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് തെരുവില്‍ പാട്ടുപാടി ഒരമ്മ: വീഡിയോ

September 9, 2019

ഹൃദ്യമായ വീഡിയോകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ എക്കാലത്തും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് ഒരു അമ്മയും കുഞ്ഞും. പെറുവിലെ ഒരു തെരുവില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ഒരമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് തെരുവില്‍ പാടുകയാണ്. ഈ വീഡിയോ ഇതിനോടകംതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഒരേ സമയം മാതൃസ്‌നേഹത്തിന്റെ സ്‌നേഹക്കാഴ്ചയും സാമ്പത്തിക ബുദ്ധിമുട്ടിന്റെ നൊമ്പരക്കാഴ്ചയുമാണ് ഈ വീഡിയോ. യുഎന്‍ റഫ്യൂജി ഏജന്‍സിയുടെ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വെനസ്വേലയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലം പെറുവില്‍ എത്തിയ അഭയാര്‍ഥിയാണിവര്‍. പാട്ടിനിടയില്‍ ഈ അമ്മ കുഞ്ഞിനെ കൊഞ്ചിക്കുന്നതും വീഡിയോയില്‍ കാണാം.

Read more:ഈ ചിത്രത്തിലെ ആള്‍ക്ക് എന്ത് പ്രായം വരും’?; മമ്മൂട്ടിയുടെ ചിത്രം നോക്കി വയസ് പ്രവചിച്ച് വിദേശികള്‍: രസകരം ഈ വീഡിയോ

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്താണ് ഈ അമ്മ തെരുവില്‍ പാട്ടുപാടുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ആവോളം നിഴലിയ്ക്കുന്നുണ്ട് ഈ വീഡിയോയില്‍.  കാഴ്ചക്കാര്‍ നല്‍കുന്ന ചില്ലറത്തുട്ടുകളാണ് ഇവരുടെ ഉപജീവന മാര്‍ഗ്ഗം.