കുതിച്ചുയർന്ന് കാർട്ടോസാറ്റ്- 3; വാനോളം അഭിമാനത്തിൽ ഇന്ത്യ

November 27, 2019

ഇന്ത്യയുടെ കാർട്ടോസാറ്റ്- 3 ഉപഗ്രഹം വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ സതീഷ് ധവാൻ സ്‌പേഷ് സെന്ററിൽ നിന്നുമാണ് ഇന്ന് രാവിലെ ഉപഗ്രഹം വിക്ഷേപിച്ചത്. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളാണ്‌ ബഹിരാകാശത്ത് എത്തിക്കുന്നത്. ഇന്ത്യയുടെ കാർട്ടോസാറ്റ്- 3 നൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ഒന്നിനുപുറകെ ഒന്നായാണ് 14 ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്.

509 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലാണ് കാർട്ടോസാറ്റ് എത്തിക്കുന്നത്. അതേസമയം ഉയർന്ന റസലൂഷനിലും ഭൂമിയുടെ സൂക്ഷ്മമായ ചിത്രങ്ങൾ പകർത്താനുള്ള ശേഷി കാർട്ടോസാറ്റിനുണ്ട്. ദുരന്ത നിവാരണം, തീരപരിപാലനം, ഭൂവിനോയോഗം, നാഗരാസൂത്രണം എന്നിവയ്ക്കും കാർട്ടോസാറ്റ്- 3 പ്രയോജനപ്പെടും.

Read also: ഇനി മുതൽ ടോൾ പ്ലാസകളിൽ നേരിട്ട് പണം അടയ്‌ക്കേണ്ട; ഡിസംബർ ഒന്നു മുതൽ ‘ഫാസ്ടാഗ്’ സംവിധാനം പ്രാബല്യത്തിൽ 

അതേസമയം ചന്ദ്രയാൻ രണ്ടിന് ശേഷം ഐ എസ് ആർ ഒ നടത്തുന്ന ഔദ്യോഗിക വിക്ഷേപണമാണ് കാർട്ടോസാറ്റിന്റെത്. ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. എന്നാൽ 2019 സെപ്റ്റംബർ 7 നു പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടിരുന്നു.  ഇതേതുടർന്ന് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാൻ-2 പ്രതീക്ഷിച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.