Science

ഇരുമ്പ് തണുത്ത് മഴയായി വീഴുന്നു; ഞെട്ടിക്കുന്ന കണ്ടെത്തൽ എന്ന് ശാസ്ത്രലോകം

അന്തരീക്ഷ മലിനീകരണ തോത് ദിനം പ്രതി വർധിച്ചുവരുന്നുണ്ട്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ആസിഡ് മഴയെക്കുറിച്ചും മറ്റുമൊക്കെ കേട്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ ഇരുമ്പ് മഴയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശാസ്ത്ര ലോകത്തെ അടക്കം ഞെട്ടിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണത്രേ. വാസ്പ് 76 ബി ഗ്രഹത്തിലാണ് ഈ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം കണ്ടെത്തിയത്. ഭൂമിയിൽ നിന്നും ഏകദേശം...

കാഴ്ചയില്‍ കൊഴിഞ്ഞ ഒരു ഇല; പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ മനോഹരമായ ഒരു ചിത്രശലഭം: അപൂര്‍വ്വകാഴ്ച

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രകൃതിയിലെ പല സൃഷ്ടികളും. ഇത്തരത്തിലുള്ള അപൂര്‍വ്വ സൃഷ്ടികളുടെ കൗതുക കാഴ്ചകള്‍ സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടുന്നു. ഓര്‍ക്കിഡ് പുഷ്പത്തിന്റെ രൂപത്തിലുള്ള ചെറുപ്രാണിയും ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം അലങ്കരിച്ചു നടക്കുന്ന ഡെക്കറേറ്റര്‍ ക്രാബ്‌സുമെല്ലാം പ്രകൃതിയിലെ അതിശയിപ്പിക്കുന്ന സൃഷ്ടികളില്‍ ചിലത് മാത്രം. അപൂര്‍വ്വമായ ഒരു ചിത്രശലഭത്തിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...

പ്രകൃതി ഒരുക്കിയ നിഗൂഢ നീല ഗർത്തങ്ങൾ; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ…

പ്രകൃതി ഒരുക്കുന്ന അത്ഭുത പ്രതിഭാസങ്ങളെ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്നവരാണ് നമ്മളിൽ മിക്കവരും. പലപ്പോഴും ഇത്തരം വിചിത്ര പ്രതിഭാസങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ കാഴ്ചക്കാരും ഏറെയാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ ഒരു അത്ഭുത പ്രതിഭാസമാണ് സമുദ്രത്തിൽ രൂപംകൊണ്ട നിഗൂഢ നീല ഗർത്തം. ഫ്ലോറിഡയ്ക്ക് സമീപമാണ് സമുദ്രത്തിൽ ഈ നീല ഗർത്തം രൂപംകൊണ്ടത്. സമുദ്ര ഉപരിതല നിരപ്പിൽ നിന്ന് ഏതാണ്ട് 47...

ചൂടുനീരുറവയില്‍ നിന്നും മുകളിലേക്ക് കുതിച്ച് പൊങ്ങി ജലം: കൗതുകമായി ഉഷ്ണജലധാരയുടെ ദൃശ്യങ്ങള്‍

പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ പലപ്പോഴും മനുഷ്യന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമെല്ലാം അതീതമാണ്. ചില പ്രതിഭാസങ്ങള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ഉഷ്ണ ജലധാര പ്രതിഭാസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ഉഷ്ണ ജലധാരയുടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്. ചൂടു നീരുറവകളില്‍ നിന്നും അതിശക്തമായി വെള്ളം മുകളിലേക്ക് കുതിച്ച് ഉയരുന്നതിനേയാണ് ഉഷ്ണ ജലധാര എന്നു പറയുന്നത്....

അമരത്വത്തിന്റെ രഹസ്യം പേറി ജീവിക്കുന്ന ജീവികൾ; മരണമില്ലായ്മയുടെ രഹസ്യം ഇതാണ്

മരണമില്ലാത്ത ജീവികൾ... കേൾക്കുമ്പോൾ തന്നെ അത്ഭുതമായും അവിശ്വസനീയമായും തോന്നാം. കാരണം മരണമില്ലായ്മയെക്കുറിച്ചുള്ള മനുഷ്യന്റെ പഠനങ്ങൾക്ക് മനുഷ്യോത്പത്തിയോളംതന്നെ പ്രായമുണ്ട്. ബ്രഹ്മാവിനോട് വരമായി അമരത്വം ചോദിച്ച രാവണൻ മുതൽ ഇന്നത്തെ പുതുതലമുറ വരെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അമരത്വം തന്നെയാണ്. ഇന്നും അമരത്വത്തിനായി മനുഷ്യൻ പഠനങ്ങളും പരീക്ഷണങ്ങളും നടത്തികൊണ്ടേയിരിക്കുന്നു. എന്നാൽ അമരത്വത്തിന്റെ രഹസ്യം പേറി ജീവിക്കുന്ന ഒരു...

ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ ശരീരം ഭംഗിയായ അലങ്കരിച്ചു നടക്കുന്ന ഞണ്ടുകള്‍

ഭൂമിയിലെ കാഴ്ചകള്‍ പലപ്പോഴും നമ്മുടെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമൊക്കെ അതീതമാണ്. അപൂര്‍വ്വവും കൗതുകവുമായ ഒട്ടനവധി ജീവജാലങ്ങളുമുണ്ട് നമുക്ക് ചുറ്റും. ഇത്തരത്തില്‍ ഏറെ കൗതുകം നിറഞ്ഞ ഒരു ജീവിയാണ് ഡെക്കറേറ്റര്‍ ക്രാബ്‌. ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം മനോഹരമായി അലങ്കരിച്ചു നടക്കുന്ന ഈ ഞണ്ടുകള്‍ പ്രകൃതിയില്‍ തന്നെ അതിശയകരമാണ്. മജോയ്ഡിയ എന്ന വര്‍ഗത്തില്‍പ്പെട്ട ചിലയിനം ഞണ്ടുകളാണ് ശരീരം...

ഒറ്റ രാത്രികൊണ്ട് പച്ചയിൽ നിന്നും പിങ്കിലേക്ക് നിറംമാറി തടാകം; അമ്പരന്ന് ഗവേഷകർ

പ്രകൃതിയുടെ മാറ്റങ്ങൾ ദിവസവും മനുഷ്യനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.... പ്രകൃതിയിലെ ചില അത്ഭുതപ്രതിഭാസങ്ങൾക്ക് കാരണം തിരഞ്ഞുകൊണ്ടിരിക്കുകയാണ് മനുഷ്യർ. ഇപ്പോഴിതാ ഒറ്റ രാത്രികൊണ്ട് നിറംമാറിയ തടാകമാണ് ഗവേഷകരെ അമ്പരപ്പിക്കുന്നത്. 56,000 വർഷം പഴക്കമുള്ള തടാകമാണ് ഒറ്റരാത്രികൊണ്ട് നിറംമാറി കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ലോണാർ തടാകത്തിലാണ് ഈ അത്ഭുതപ്രതിഭാസം. 56,000 വർഷങ്ങൾക്ക് മുൻപ് ഒരു ഉൽക്ക...

അതിവേഗ ഇന്റർനെറ്റ്; മസ്കിന്റെ സ്വപ്നപദ്ധതിയ്ക്കായി 60 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചു

മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും വേഗത്തിലാണ് ടെക്‌നോളജി വികസിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ചില കണ്ടുപിടുത്തങ്ങൾ പലപ്പോഴും മനുഷ്യനെത്തന്നെ അത്ഭുതപെടുത്താറുണ്ട്. ഇലക്ട്രിക് കാറുകളും മൊബൈൽ ഫോണുകളുമൊക്കെ അതിന്റെ ചെറിയ ഉദാഹരണങ്ങൾ മാത്രം. ലോകത്തിലെ ഏറ്റവും കരുത്താർന്ന ഇലക്ട്രിക് കാറുകൾ നിർമ്മിച്ച ഇലോൺ മസ്കിന്റെ പുതിയ കണ്ടുപിടുത്തമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോട് മത്സരിച്ചുകൊണ്ട് പുതിയ സ്റ്റാർലിങ്ക് മാസ്ക് അവതരിപ്പിച്ചിരുന്നു. ലോകത്ത് മുഴുവൻ...

‘റോബോട്ടേ ഒരു ഓംലറ്റ് ഉണ്ടാക്കിക്കൊണ്ടു വരൂ’ എന്നു പറഞ്ഞാല്‍…. ദാ എത്തി ഓംലറ്റ്‌

നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ നടുവേ അല്ല ഒരു മുഴം മുന്നേ ഓടാറുണ്ട് സാങ്കേതിക വിദ്യ. മനുഷ്യന്റെ കണ്ടെത്തലുകളും ക്രിയാത്മകതയുമൊക്കെ വളരെ വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് റോബോട്ടുകളുടെ കണ്ടുപിടുത്തം തന്നെ. ടആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ട എന്ന സിനിമയില്‍ കഞ്ഞി ഉണ്ടാക്കിയും ചായ തയാറാക്കിയുമെല്ലാം കുഞ്ഞപ്പന്‍ എന്ന റോബോട്ട് ശ്രദ്ധ...

മണലിൽ അപൂർവ ശില്പങ്ങൾ തീർക്കുന്ന ഇടിമിന്നലുകൾ; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ

'മണലിൽ അപൂർവ ശില്പങ്ങൾ തീർക്കുന്ന ഇടിമിന്നലുകൾ...' കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ഫള്‍ഗുറൈറ്റ്സ് എന്നാണ് അവയെ വിളിക്കുന്നത്. ശക്തമായ ഇടിമിന്നൽ ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുത പ്രതിഭാസമാണ് ഫള്‍ഗുറൈറ്റ്സ്. അതേസമയം ശക്തമായ ഇടിമിന്നൽ ഏൽക്കുന്നത് മണലിൽ ആണെങ്കിൽ അവ മനോഹരമായ ശില്പന്നങ്ങൾ പോലെ തോന്നും. എന്നാൽ ഇടിമിന്നൽ ഏൽക്കുന്നത് മണ്ണിലാണെങ്കിൽ...

Latest News

ഒരച്ഛനും 27 അമ്മമാരും 150 സഹോദരങ്ങളും; ശ്രദ്ധനേടി ഒരു കുടുംബവിശേഷം

സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് ഒരു കുടുംബവിശേഷം. ഇത് ഒരു സാധാരണ കുടുംബമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നാണ് ഈ കുടുംബം. ടിക്ക്...