റിലീസിനൊരുങ്ങി ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’

November 10, 2019

ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. നിസ്സാം ബഷീര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. റിലീസിനൊരുങ്ങുന്ന ചിത്രം നവംബർ 22 ന് തിയേറ്ററുകളിൽ എത്തും.

കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

Read more:‘അന്ന് ഞങ്ങൾ അവനെ പരിഹസിച്ചു, ഇന്ന് അവനെയോർത്ത് അഭിമാനിക്കുന്നു’; ശ്രദ്ധനേടി അജുവിന്റെ കുറിപ്പ്


അതേസമയം ആസിഫ് അലി നായകനായെത്തിയ ‘അണ്ടര്‍ വേള്‍ഡ്’ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം  നിര്‍വഹിക്കുന്ന ചിത്രമാണ് ‘അണ്ടര്‍ വേള്‍ഡ്’. ആസിഫ് അലിക്ക് പുറമെ ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍, സംയുക്ത മേനോന്‍, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആസിഫ് അലിയുടെ മകന്‍ ആദം അലിയും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നുണ്ട്.

ഇതിനുപുറമെ ആര്‍ ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘കുഞ്ഞെല്‍ദോ’ എന്ന ചിത്രത്തിലും ആസിഫ് അലിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘കുഞ്ഞെല്‍ദോ’ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.