‘റാം’ സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകന്‍

January 7, 2020

‘ദൃശ്യം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനു വേണ്ടി. ‘റാം’ എന്നാണ് ചിത്രത്തിന്റെ പേര്. തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ്. മാസ് സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാണ് റാം എന്നാണ് സൂചന.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് ജീത്തു ജോസഫ് പങ്കുവെച്ചിരിക്കുന്നതും. സംവിധായകന്‍ പങ്കുവെച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം ആദില്‍ ഹുസൈനെയും കാണാം. 2020 ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

ധനുഷ്‌കോടി, ഡല്‍ഹി, ഉസ്ബക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ തുടങ്ങിയ ഇടങ്ങളിലാണ് റാമിന്റെ ചിത്രീകരണം നടക്കുക. അതേസമയം ‘റാം’എന്നത് ‘ദൃശ്യം’ സിനിമ പോലെ അല്ലായെന്നും ഏറെ വ്യത്യസ്തമാണ് റാമിന്റെ കഥയെന്നും ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയും സുധന്‍ എസ് പിള്ളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ഹൃദയത്തില്‍ സുഷിരം, സഹായമേകി മമ്മൂട്ടി; ആ ഇരട്ടകള്‍ ഇന്ന് എഞ്ചിനീയര്‍മാര്‍

റാം’, അയാള്‍ക്ക് അതിര്‍ത്തികളില്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തില്‍ തൃഷയുടേത് ഒരു ഡോക്ടറിന്റെ കഥാപാത്രമാണ്. മോഹന്‍ലാല്‍, തൃഷ, ആദില്‍ ഹുസൈന്‍ എന്നിവര്‍ക്ക് പുറമെ ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ധിഖ്, ദുര്‍ഗ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് റാം എന്നത്.

#Ram started rolling !!!#Mohanlal #Trisha #AdilHussain #Indrajith #AbhishekFilms

Posted by Jeethu Joseph on Monday, 6 January 2020