കലിപ്പ് ലുക്കിൽ സൂര്യ; ശ്രദ്ധനേടി ‘സൂരറൈ പോട്രി’ൻറെ പോസ്റ്റർ

January 2, 2020

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സൂരറൈ പോട്രിൻറെ പോസ്റ്റർ പുറത്തിറങ്ങി. സൂര്യയ്‌ക്കൊപ്പം അപർണ ബലമുരളിയും എത്തുന്ന ചിത്രം സൂര്യയുടെ 38- മത്തെ സിനിമയാണ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ടീസർ ജനുവരി 7 ന് റിലീസ് ചെയ്യും.

2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.