ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ‘ഹിറ്റ്മാന്‍’ ഇല്ല

February 4, 2020

ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പര ഒരുങ്ങുന്നു. പരമ്പരയ്ക്കു വേണ്ടിയുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ടീമിലില്ല. പരിക്കുകളെത്തുടര്‍ന്ന് താരം വിശ്രമത്തിലാണ്. വീരാട് കോലിയാണ് ടീമിന്റെ നായകന്‍. ഉപനായകന്‍ അജിങ്ക്യ രഹാനയാണ്.

രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ യുവതാരം പൃഥ്വി ഷാ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 21-നാണ് രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും. അതേസമയം ഇശാന്ത് ശര്‍മ്മ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ കളിക്കാനാകൂ. രഞ്ജി ട്രോഫിക്കിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനാല്‍ ഇശാന്ത് ശര്‍മ്മ ചികിത്സയിലാണ്.

Read more: സ്റ്റാറായി ആസിഫ് അലിയുടെ ജീവിതത്തിലെ മാലാഖ; സമയുടെ ഡാന്‍സിന് കയ്യടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.