റഹ്മാനും അപരനോ; സംഗതി കൊള്ളാമെന്ന് സോഷ്യൽ മീഡിയ

April 22, 2020

കുറച്ചുകാലങ്ങളായി സമൂഹമാധ്യങ്ങളിലൂടെ കൂടുതൽ ശ്രദ്ധ നേടുന്നത് താരങ്ങളുടെ ഡ്യൂപ്പുകളാണ്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും വിജയ് സേതുപതിയുടെയുമൊക്കെ അപരന്മാർ അടുത്തിടെ വൈറലായിരുന്നു.

എന്നാൽ ഏറ്റവും ലേറ്റസ്റ്റായി കണ്ടെത്തിയത് തെന്നിന്ത്യൻ സൂപ്പർ താരം റഹ്മാന്റെ അപരനെയാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ റഹ്മാൻ തന്നെയാണെന്ന് തോന്നിപോകും. അത്രയ്ക്ക് രൂപസാദിശ്യമുണ്ട് വിപിൻ വിശ്വനാഥന്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് വിപിന്‍. കുവൈറ്റിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊജക്റ്റ് സെക്രട്ടറിയായി ജോലിനോക്കുകയാണ് വിപിൻ.

ദി മലയാളി ക്ലബ് എന്ന ഫേസ്‍ബുക്ക് ഗ്രൂപ്പിലൂടെയാണ് വിപിൻ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ടിക് ടോക്കിലും സജീവ സാന്നിധ്യമായ താരത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.