ഇടം കാൽ കിക്കിലൂടെ ഒരു അത്യുഗ്രൻ ഗോൾ; താരമായി ‘മമ്പാട് മെസി’, വൈറൽ വീഡിയോ

May 4, 2020
boy playing football

ഒരു വിനോദം എന്നതിലുപരി ഫുട്ബോളിനെ ആത്മാവിലേറ്റിയ ഒരുപാട് ആളുകൾ ഉണ്ട്. കുട്ടികളിൽ തന്നെ ഫുട്ബോൾ പ്രിയം പലരീതിയിൽ വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മലപ്പുറം ജില്ലയിലെ മമ്പാട് ഗവണ്‍മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മിഷാല്‍. ‘മമ്പാട് മെസി’ എന്ന ഇരട്ട പേരിൽ അറിയുന്ന ഈ കൊച്ചുമിടുക്കന്റെ ഒരു വൈറൽ കിക്കാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലയണൽ മെസ്സിയുടെ കടുത്ത ആരാധകനായ മിഷാൽ, മെസിയുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞാണ് പ്രകടനം കാഴ്ചവച്ചത്. അതിന് പുറമെ മെസിയുടെ മാനറിസങ്ങളും അനുകരിക്കുന്നുണ്ട് താരം.

Read also: ‘നിരോധിത സംഘടനയുടെ ഫോണ്‍കോള്‍, പിന്നാലെ അക്കൗണ്ടിലേയ്ക്ക് 10 ലക്ഷം രൂപയും’; കൂട്ടുകാരുടെ പറ്റിക്കല്‍ പരിപാടിയില്‍ പെട്ടുപോയത് സിജു വിത്സണ്‍; രസകരമായ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ

നാലാം ക്ലാസ് മുതൽ സഹോദരൻ വാജിദിന്റെ കീഴിൽ മിഷാൽ ഫുട്ബോൾ പരിശീലിക്കുന്നുണ്ട്. വാജിദ് അബുലൈസ് മമ്പാട് എംഇഎസ് കോളജ് ടീമിന്റെ ഗോള്‍കീപ്പറാണ്. ഇവരുടെ പിതാവ് അബുലൈസ് കണിയൻ മലപ്പുറം ജില്ലാ ടീമിന്റെ മുൻ ഗോൾ കീപ്പറാണ്.

ലോക്ക്ഡൗണിൽ വീട്ടിലിരിപ്പായതോടെയാണ് വ്യത്യസ്തമായ കിക്കുകൾ പരീക്ഷിക്കുകയാണ് മിഷാൽ. സമൂഹമാധ്യമങ്ങളിൽ വൈറലായ മമ്പാട് മെസിയുടെ പ്രകടനം കാണാം.

Story Highlights:mishal Foodball video