ട്രാക്ടറിനു മുകളിൽ കയറി കടുവ, തുരത്താൻ പാടുപെട്ട് വനപാലകർ, വൈറലായി ദൃശ്യങ്ങൾ

May 4, 2020
tiger

കാടുകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന മൃഗങ്ങൾ പലപ്പോഴും അക്രമാസക്തരാകാറുണ്ട്. ആനകളും കടുവകളുമാണ് ഇത്തരത്തിൽ കൂടുതലും നാട്ടിലെത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. ഇവരെ വളരെയധികം പണിപ്പെട്ടാണ് തിരികെ കാടുകയറ്റിക്കുന്നത്.

ഉത്തർപ്രദേശിലെ പിലിഭിത് മേഖലയിലും കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. നാട്ടുകാരും വനപാലകരും വളരെയധികം പണിപ്പെട്ടാണ് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തിയോടിച്ചത്.

Read also: കരുത്താണ്, പ്രതീക്ഷയും: കൊവിഡ് വാര്‍ഡിലെ ഡ്യൂട്ടിക്ക്‌ ശേഷം മടങ്ങിയെത്തിയ വനിതാ ഡോക്ടര്‍ക്ക് ഗംഭീര സ്വീകരണവുമായി അയല്‍ക്കാര്‍; മിഴി നിറച്ച് ഡോക്ടറും

നിർത്തിയിട്ടിരുന്ന ട്രാക്‌ടറിന് മുകളിൽ കയറി അവിടെ നിന്നും പുറത്തേക്ക് ഇറങ്ങാൻ കൂട്ടാക്കാതിരിക്കുന്ന കടുവയെ കമ്പുപയോഗിച്ച് കുത്തിയാണ് വനപാലകർ പുറത്തിറക്കിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് കടുവയുടെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

Story Highlights: Tiger sits on tractor officials try to take it back