നീലക്കടൽ, പച്ചവിരിച്ച കാട്, പിങ്ക് തടാകം; ഇത് ഭൂമിയിലെ വേറിട്ടൊരു ഇടം

December 15, 2023

മനുഷ്യന്റെ ചിന്തകള്‍ക്കും കണ്ടെത്തലുകള്‍ക്കുമൊക്കെ അതീതമാണ് പ്രകൃതി. അതുകൊണ്ടുതന്നെ ശാസ്ത്രലോകത്തുപോലും പലപ്പോഴും പ്രകൃതി കൗതുകം തീര്‍ക്കാറുണ്ട്. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും കാഴ്ചകളുമൊക്കെ മനുഷ്യന് പുത്തന്‍ അറിവുകളും വിസ്മയങ്ങളുമൊക്കെയാണ് സമ്മാനിക്കാറുള്ളതും. ഇത്തരത്തില്‍ പ്രകൃതി ഒരുക്കിയ അതിവിശിഷ്ടമായ ഒരു കാഴ്ചയുണ്ട് ആസ്‌ട്രേലിയയില്‍.

രണ്ട് തടാകങ്ങളാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. തടാകം എന്നു കോള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രത്തെയും സങ്കല്‍പത്തേയും മാറ്റിമറിക്കുന്നതാണ് ഈ തടാകങ്ങള്‍. ബുംബുങ്ക, ഹില്ലിയര്‍ എന്നിങ്ങനെ പേരുള്ള ഈ രണ്ട് തടാകങ്ങള്‍ വ്യത്യസ്തമാകുന്നത് അവയുടെ നിറംകൊണ്ടാണ്.

പിങ്ക് നിറമാണ് ഈ രണ്ട് തടാകങ്ങള്‍ക്കും. അഡ്‌ലെയ്ഡിനടുത്തുള്ള ബംബുങ്ക എന്ന പട്ടണത്തിലാണ് ബംബുങ്ക തടാകം സ്ഥിതിചെയ്യുന്നത്. കാഴ്ചയില്‍ അതിമനോഹരം. മേഘങ്ങളുടെ നിഴല്‍ പോലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട് ഈ തടാകത്തില്‍. തൊട്ടടുത്ത് നീലനിറത്തിലുള്ള കടല്‍. പിന്നെ ഇടതൂര്‍ന്ന കാടിന്റെ പച്ചപ്പ്. മനോഹരമാണ് ഇവിടുത്തെ കാഴ്ചകള്‍.

Read also: വ്‌ലാഡിമിര്‍ പുടിന് നേരെ വധശ്രമം, കാന്‍സര്‍ ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും; 2024-ലെ ബാബ വാംഗ പ്രവചനങ്ങള്‍..

ആസ്‌ട്രേലിയയിലെ ഹില്ലിയര്‍ തടാകത്തിനും പിങ്ക് നിറമാണ്. ഉപ്പു ജലമാണ് ഈ തടാകത്തില്‍. യൂക്കാലിപ്റ്റ്‌സ് മരങ്ങളാല്‍ വയം ചെയ്യപ്പെട്ടിരിക്കുന്ന ഈ തടാകവും കാഴ്ചവസ്ന്തമാണ് ഒരുക്കുന്നത്. അതേസമയം തടാകങ്ങളുടെ പിങ്ക് നിറത്തിന്റെ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Story highlights: Bumbunga and Hillier Pink Lakes in Australia