പൃഥ്വിരാജും സംഘവും 22 ന് കൊച്ചിയിലെത്തും

May 20, 2020
aadujeevitham

കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ചർച്ചയായ സിനിമയാണ് ആടുജീവിതം. ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയ ടീം ലോക്ക് ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാനോ തിരികെ മടങ്ങാനോ സാധിക്കാതെ മരുഭൂമിയിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം, ജോർദാനിൽ ഇളവുകൾ ലഭിച്ചതോടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയായ സന്തോഷവാർത്ത നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സംഘം 22 ന് കൊച്ചിയിൽ തിരികെ എത്തുമെന്നാണ് അറിയുന്നത്. സംവിധായകൻ ബ്ലെസ്സി ഉൾപ്പെടുന്ന സംഘം എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് എത്തുന്നത്. 58 പേരടങ്ങുന്ന സംഘം കഴിഞ്ഞ രണ്ടര മാസമായി ജോർദാനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തിരികെ എത്തിയ ശേഷം എല്ലാവരും ഹോം ക്വാറന്റീനിൽ പോകും.

Read also: നിങ്ങളിത് കാണുക..! ഗോൾ കീപ്പിങ്ങിൽ താരമായി ഒരു പൂച്ച; അതിശയിപ്പിച്ച് വീഡിയോ

കേരളത്തിലെ ആദ്യ ഷെഡ്യുളുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് ജോർദാനിലേക്ക് അണിയറപ്രവർത്തകർ പോയത്. ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.

Story highlights: Adujeevitham team coming back from jordan