അത്ഭുതപ്പെടുത്തുന്ന നൃത്തരൂപവുമായി പെൺകുട്ടി; കൈയടിച്ച് സോഷ്യൽ മീഡിയ

May 17, 2020
dance

സമൂഹമാധ്യമങ്ങൾ നിരവധി കലാകാരന്മാരെ കാഴ്ചക്കാർക്ക് സമ്മാനിക്കാറുണ്ട്. പാട്ടും ഡാൻസും കരകൗശലവസ്തുക്കളുടെ നിർമ്മാണവും തുടങ്ങി ഒരുപാട് കലാകാരന്മാരാണ് ദിവസവും സൈബർ ലോകത്തുനിന്നും ജനിക്കുന്നത്. പ്രായഭേദമന്യേ കലാകാരന്മാർക്ക് നിറഞ്ഞ പ്രോത്സാഹനം ലഭിക്കുന്നതുകൊണ്ടുതന്നെ ഇന്ന് മിക്ക കലാകാരന്മാരും തിരഞ്ഞെടുക്കുന്ന വേദിയും സോഷ്യൽ മീഡിയ തന്നെയാണ്.

കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട് ചില കലാകാരൻമാർ. ഇപ്പോഴിതാ ഒരു പെൺകുട്ടിയുടെ വ്യത്യസ്ത രീതിയിലുള്ള ഡാൻസാണ് സൈബർ ലോകത്ത് അത്ഭുതമാകുന്നത്. വളരെയധികം ശ്രദ്ധയും ക്ഷമയും ആവശ്യമായ നൃത്തരൂപമാണ് കുച്ചിപ്പുടി. ഒരുപാട് നാളത്തെ പ്രാക്ടീസ് കൊണ്ടു മാത്രമേ ഈ കല അഭ്യസിച്ചെടുക്കാനും സാധ്യമാകു.

Read also: ഒരു കുഞ്ഞു ലോകത്തിന്റെ വലിയ പ്രതികാര കഥ- ശ്രദ്ധേയമായി ഉറുമ്പുകൾ അഭിനയിച്ച ലിമിറ്റഡ് വെബ് സീരിസ്

വളരെ അനായാസം കുച്ചിപ്പിടി കളിക്കുന്ന ഈ പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഈ കുട്ടിയുടെ പേരോ കൂടുതൽ വിവരങ്ങളോ ലഭ്യമല്ലെങ്കിലും എഴുന്നേറ്റ് നിന്ന് കൈയടിക്കാൻ തോന്നും ഈ അത്ഭുത പ്രകടനം കണ്ടാൽ.