ചുമ്മാ ഒന്ന് ട്രോളാൻ നോക്കിതാ, ഇപ്പോ ദേ ഇതാ അവസ്ഥ; പൊട്ടിച്ചിരിപ്പിച്ച് അശ്വിൻ, വീഡിയോ

May 17, 2020
ashwin

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം വേദിയിലൂടെ എത്തി പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അശ്വിൻ. കാഴ്ച്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന സ്പോട്ട് തമാശകളും, മുഖത്ത് വിരിയുന്ന നർമ്മ ഭാവങ്ങളും അശ്വിൻ എന്ന കലാകാരനെ ജനപ്രിയനാക്കി. സ്റ്റേജ് പ്രോഗ്രാമുകളിൽ നിറ സാന്നിധ്യമായ താരത്തിന്റെ ഒരു രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചയാണ് അർജുൻ എന്ന കലാകാരനുമായി ബന്ധപ്പെട്ടുള്ളത്. ഈ വിഷയത്തെ ആസ്പദമാക്കിയാണ് അശ്വിൻ രസകരമായ വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘റോസ്റ്റർ അർജുനെ ട്രോളാൻ ചെന്ന യുവാവിന്റെ അവസ്ഥ’ എന്ന ക്യാപ്‌ഷനോടുകൂടിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവരുന്നത്. അശ്വിനൊപ്പം സഹോദരൻ അജുൻ എന്ന യുവാവും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read also: ഇതാണ് ഇന്ത്യയിലെ വൻമതിൽ; അത്ഭുത കാഴ്ചകൾ ഒരുക്കി കുംഭൽഗഡ് കോട്ട

ചിരിയിൽ ചിന്തയുടെ വിപ്ലവം സൃഷ്ടിക്കുന്നവരാണ് ട്രോളന്മാർ. ടിക് ടോക്ക് വീഡിയോകൾ ഉൾപ്പെടെ ലോകത്തുള്ള സകലതും ട്രോളന്മാർക്ക് ചർച്ചാവിഷയമാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന രസകരമായ നിരവധി ട്രോളുകൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

രസകരമായ വീഡിയോ കാണാം.

Story Highlights: comedy utsavam fame arjun viral tik tok video