ഓൺലൈൻ ക്ലാസിനിടെ കുഞ്ഞുമിടുക്കിയുടെ ഡാൻസ്; ഏറ്റെടുത്ത് സോഷ്യൽ ലോകം

June 14, 2020
little-girl-dance

പൊതുവിദ്യാഭ്യസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കുട്ടികൾ ഏറെ ആവേശത്തോടെയും ജിജ്ഞാസയോടെയും ക്ലാസുകളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഓൺലൈൻ ക്ലാസിനിടെ ടീച്ചറുടെ നിർദ്ദേശപ്രകാരം നൃത്തം ചെയ്യുന്ന ഒരു കുഞ്ഞുമിടുക്കിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിന്മയ സൂരജ് എന്ന കുഞ്ഞുമിടുക്കിയാണ് ജെസി ടീച്ചറുടെ പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്നത്. സ്കൂളിൽ ചേർന്നിട്ടില്ലെങ്കിലും ഓൺലൈൻ ക്ലാസുകളെക്കുറിച്ച് കേട്ടപ്പോൾ മുതൽ ഏറെ ആവേശത്തിലാണ് ഈ കുഞ്ഞുമിടുക്കിയും.

Read also: വിഴുങ്ങിയ തവളയുടെ ഉള്ളിലിരുന്നും മിന്നിത്തെളിഞ്ഞ് മിന്നാമിന്നി- കൗതുക വീഡിയോ

ടീച്ചറുടെ നിർദ്ദേശപ്രകരം ചുവടുകൾവെയ്ക്കുന്ന ചിന്മയി അവസാനം ഇനി എല്ലാവരും ഇരുന്നേ എന്ന് പറയുമ്പോൾ ഓടി വന്ന് ഇരിക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. അതേസമയം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്ലാസുകൾ ഏറ്റെടുക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും പ്രതീകമാണ് ഈ കൊച്ചുമിടുക്കിയും.

Story Highlights: little girl dances with online class.