ഒരേസമയം അകപ്പെട്ടത് മൂന്ന് ഇടിമിന്നലില്‍; വൈറലായി വിമാനത്തിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ വീഡിയോ

June 12, 2020
Plane hit by 3 lightning bolts at once viral video

പലപ്പോഴും നിരവധി അപകടങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ് ഇടിമിന്നല്‍. മൂന്ന് ഇടിമിന്നലില്‍ അകപ്പെട്ടിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു വിമാനത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വിമാനം മൂന്ന് ഇടിമിന്നലില്‍ അകപ്പെടുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള മൂന്ന് ഇടിമിന്നലുകളാണ് ഒരേസമയം വിമാനത്തില്‍ പതിച്ചത്.

Read more: തുമ്പിക്കൈ ഉപയോഗിക്കാന്‍ പഠിയ്ക്കുന്ന കുട്ടിയാന; ഒടുവില്‍ ഒരു സന്തോഷ ചിരിയും: വൈറല്‍ വീഡിയോ

എന്നാല്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. അന്തരീക്ഷത്തില്‍ ശേഖരിക്കപ്പെടുന്ന സ്ഥിത വൈദ്യുതോര്‍ജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് ഇടിമിന്നല്‍ എന്ന് അറിയപ്പെടുന്നത്.

Story highlights: Plane hit by 3 lightning bolts at once viral video