ചിരിനിറച്ച് ഉർവശി; ‘വരനെ ആവശ്യമുണ്ട്’ സിനിമയിലെ ഒരു കോമഡി രംഗം

June 1, 2020
uruvashi

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തിയ ചിത്രത്തിലെ മനോഹരമായ ഓരോ രംഗങ്ങളും സോഷ്യൽ മീഡിയയിലും വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രസകരമായ രംഗം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. മലയാളികളുടെ പ്രിയതാരം ഉർവശിയും കല്യാണിയും ചേർന്നുള്ള രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നര്‍മ്മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

Read also: ഈ ചിത്രത്തിൽ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്താമോ..? സോഷ്യൽ ലോകത്ത് വൈറലായി ഒരു ചിത്രം

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താരം നായികയായെത്തുന്ന ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

Story Highlights: Varane Avashyamund Uruvashi video