‘അവതാര്‍-2’ റിലീസ് വീണ്ടും നീട്ടി

July 24, 2020
Avathar 2 film release postponed

വെള്ളിത്തിരയില്‍ വിസ്മയക്കാഴ്ചകളൊരുക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. അവതാര്‍ 2 വിന്റെ പ്രഖ്യാപനവലും പ്രേക്ഷകര്‍ ആകാംക്ഷയോടെ ഏറ്റെടുത്തു. പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് അടുത്തിടെ അവതാര്‍ 2-ന്റെ ലൊക്കേഷന്‍ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. വെള്ളത്തിനടിയിലാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അടുത്ത വര്‍ഷം ഡിസംബറിലായിരുന്നു അവതാര്‍-2 റിലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസ് 2022 ഡിസംബര്‍ 16 ലേക്ക് മാറ്റി. കൊവിഡ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.

സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 2009-ലാണ് ജെയിംസ് കാമറൂണ്‍ അവതാര്‍ വെള്ളിത്തിരയിലെത്തിച്ചത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥപറഞ്ഞ ചിത്രം വമ്പന്‍ വിജയമായിരുന്നു.

സെറ്റിനു പുറമെ ന്യൂസിലന്‍ഡിലുമാണ് അവതര്‍ 2-ന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമുടെ നിര്‍മാണം. 2012-ലാണ് കാമറൂണ്‍ അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.

Story highlights: Avathar 2 film release postponed