എആര്‍ റഹ്‌മാന്റെ മാന്ത്രികസംഗീതത്തില്‍ അവസാനമായി ചുവടുവെച്ച് സുശാന്ത്; ഹൃദയംതൊട്ട് ഗാനം

July 11, 2020
Dil Bechara Title Track Sushant Singh Rajput

മരണത്തെ പലപ്പോഴും ‘രംഗബോധമില്ലാത്ത കോമാളി’ എന്ന് വിശേഷിപ്പിക്കാറുണ്ട് ചിലരെങ്കിലും. ശരിയാണെന്ന് തോന്നും പലപ്പോഴും. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പുകളില്ലാതെയല്ലെ മരണം കവരുന്നതും. ഇനിയും ഒട്ടേറെ കഥാപാത്രങ്ങളെ ചലച്ചിത്ര ആസ്വാദകര്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുണ്ടായിരുന്നിട്ടും മരണം കവര്‍ന്നു സുശാന്ത് സിങ് രജ്പുത് എന്ന അതുല്യ കലാകാരനെ. കലാലോകത്തു നിന്നും മാഞ്ഞിട്ടില്ല സുശാന്തിന്റെ ഓര്‍മ്മകള്‍.

സുശാന്ത് സിങ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല അദ്ദേഹം അവസാനമായി അഭിനയിച്ച ‘ദില്‍ ബേചാര’ എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ശ്രദ്ധ നേടുന്നു. അടുത്തിടെ ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Read more: നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രവുമായി ഷാജി കൈലാസ്, പൃഥ്വിരാജ് നായകനായെത്തുന്ന ‘കടുവ’; ചിത്രീകരണം ഉടന്‍

സംഗീത മാന്ത്രികന്‍ എആര്‍ റഹ്‌മാന്റെ മാന്ത്രിക സംഗീതത്തില്‍ ചുവുവയ്ക്കുന്ന സുശാന്ത് സിങ് ആണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം. ആ മുഖത്തെ ചിരി കാഴ്ചക്കാരന്റെ ഉള്ളില്‍ ഒരു നൊമ്പരമായി പ്രതിഫലിക്കുന്നു, ജീവിതത്തില്‍ ഇനി ഇല്ലല്ലോ ഈ ചിരി എന്ന് ഓര്‍ക്കുമ്പോള്‍.

നവാഗതനായ മുകേഷ് ചബ്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദില്‍ ബേചാര’. സഞ്ജന സാങ്കി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ജൂലൈ 24 ന് ഡിസ്‌നി ഹോട്ടസ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

Story highlights: Dil Bechara Title Track Sushant Singh Rajput