സഞ്ചാരികളുടെ ബോട്ടിനരികെ നടുക്കടലില്‍ അഭ്യാസ പ്രകടനവുമായി കൂനന്‍ തിമിംഗലം

July 3, 2020
Humpback whale watching boat viral video

കരയിലെ കാഴ്ചകളെപ്പോലെതന്നെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട് കടല്‍ക്കാഴ്ചകളും. തിരമാലകളുടേയും മത്സ്യങ്ങളുടേയുമൊക്കെ 0ൃശ്യങ്ങള്‍ പലപ്പോഴും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കാറുമുണ്ട്. സമൂഹമാധ്യമങ്ങില്‍ ഇടയ്ക്കിടെ ഇത്തരം ദൃശ്യങ്ങള്‍ വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസം സഞ്ചാരികളുടെ ബോട്ടിന് തൊട്ടരികിലായി പ്രത്യക്ഷപ്പെട്ട നീലതിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ബോട്ടിന് അരികെ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന കൂനന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങളും ശ്രദ്ധ നേടുകയാണ്. കാലിഫോര്‍ണിയയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. കൂനന്‍ തിമിംഗലം വാല്‍ ഉപയോഗിച്ച് ബോട്ടില്‍ തട്ടുന്നതും തല ഉയര്‍ത്തി നോക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. കാലിഫോര്‍ണിയയിലെ ഡാനാ പോയിന്റില്‍ തിമിംഗലങ്ങളെ കാണാന്‍ ബോട്ടിലെത്തിയ സഞ്ചാരികള്‍ക്കാണ് ഇത്തരമൊരു അഭ്യാസപ്രകടനങ്ങള്‍ ദര്‍ശിക്കാനായത്.

Read more: പല വീടുകളിലും കാണും ദേ, ഇതുപോലെ ഒരാള്‍; ശ്രദ്ധ നേടി ‘പരല്‍മീന്‍’

ലോകത്തില്‍വെച്ചു തന്നെ ഏറ്റവും അധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികളാണ് കൂനന്‍ തിമിംഗലങ്ങള്‍. പ്രതിവര്‍ഷം 25,000 കിലോമീറ്റര്‍ വരെ ഇവ ദേശാടനം നടത്താറുണ്ട്. ഇന്ത്യന്‍ സമുദ്രത്തില്‍ പ്രധാനമായും നാല് ഇനത്തില്‍പ്പെട്ട കൂനന്‍ തിമിംഗലങ്ങളാണുള്ളത്.

Story highlights: Humpback whale watching boat viral video