ഹൃദയംതൊട്ട് രമ്യയുടെ ആലാപനം; ശ്രദ്ധനേടി കവർ സോങ്

July 8, 2020

ആലാപനത്തിലെ മാധുര്യവും ലളിതമായ അവതരണവുംകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് നടിയും ഗായികയുമായ രമ്യ നമ്പീശന്റെ ഒരു കവർ സോങ്. മലയാളത്തിലെ മനോഹരമായ രണ്ട് ഗാനങ്ങൾ ചേർത്താണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്.

‘ലാപ്ടോപ്’ എന്ന ചിത്രത്തിലെ ‘ജലശയ്യയിൽ’ എന്ന ഗാനത്തിനും പുനരധിവാസം’ എന്ന ചിത്രത്തിലെ ‘കനകമുന്തിരികൾ’ എന്ന ഗാനത്തിനുമാണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽതന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചത്. രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യം ആണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നത്.

Read also: വര്‍ഷങ്ങള്‍ക്ക് ശേഷം ‘വൈശാലി’യിലെ ഋഷ്യശൃംഗനെ പുനരവതരിപ്പിച്ച് സഞ്ജയ് മിശ്ര: വീഡിയോ

അതേസമയം ലോക്ക്ഡൗൺ കാലത്ത് ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ ‘അനൽ മേലേ പനിതുള്ളി’ എന്ന ഗാനത്തിന് രമ്യ ഒരുക്കിയ കവർ പതിപ്പും ഏറെ ആസ്വാദക ശ്രദ്ധ നേടിയിരുന്നു.