വാതിൽക്കല് വെള്ളരിപ്രാവിന് വയലിനിൽ ഈണം പകർന്ന് ശബരീഷ്; വീഡിയോ പങ്കുവെച്ച് എം ജയചന്ദ്രൻ ‌

August 9, 2020

കുറഞ്ഞ കാലയളവിനുള്ളിൽ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ ഗാനമാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിൽക്കല് വെള്ളരിപ്രാവ്‌. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന ഈ ഗാനം അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ഈ ഗാനത്തിന് വയലിൽ തന്ത്രികളിലൂടെ ഈണം പകരുകയാണ് ശബരീഷ് പ്രഭാകർ. മനോഹരമായ ഈ ഗാനത്തിന് ഈണം പകർന്ന എം ജയചന്ദ്രനേയും പ്രശംസിച്ചുകൊണ്ടാണ് ശബരീഷ് വയലിനിൽ ഈണം പകരുന്നത്. പട്ദീപ് രാഗം വായിച്ചാണ് ശബരീഷ് വെള്ളരിപ്രാവിലേക്ക് കടക്കുന്നത്.

പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് ശബരീഷ് വയലിനിൽ ഈണം പകർന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വാതിക്കല് വെള്ളരിപ്രാവ് എന്ന അതിമനോഹരഗാനം സമ്മാനിച്ച എം.ജയചന്ദ്രൻ സാറിന് വലിയ ഒരു സല്യൂട്ട് അദ്ദേഹത്തോട് എന്നും ഒരുപാട് സ്നേഹമുണ്ട് ഏറെ നാളുകൾക്കു ശേഷമാണ് ഇത്രയും സുന്ദരമായ ഒരു ഈണം നമുക്ക് ലഭിക്കുന്നത്. ഇതിന് അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ടെന്നും ശബരീഷ് വീഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം ശബരീഷിന്റെ ഈ വീഡിയോ എം ജയചന്ദ്രനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also:ദുരിതബാധിതർക്ക് ആശ്വാസമാകണം; സൈക്കിൾ ചവിട്ടി കുഞ്ഞുബാലൻ സ്വരൂപിച്ചത് 3.7 ലക്ഷം രൂപ

Sabareesh-Musician par excellence…ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന അതുല്യ കലാകാരൻ ….Thanks a lot for this,Sabareesh!!God bless!!https://www.facebook.com/420659131298994/posts/3414666968564847/?vh=e&d=w

Posted by M Jayachandran on Friday, 7 August 2020

മലയാള സിനിമാ ലോകത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടായപ്പോൾ റിലീസ് ചെയ്ത ചിത്രമാണ് ‘സൂഫിയും സുജാതയും’. ആമസോൺ പ്രൈമിലൂടെ ഓൺലൈനായാണ് ‘സൂഫിയും സുജാതയും’ റിലീസ് ചെയ്തത്. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ഗാനമാണ് വാതിൽക്കല് വെള്ളരിപ്രാവ്‌. ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതുമുഖമായ ദേവ് മോഹനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ജൂലൈ 3നായിരുന്നു ആമസോൺ പ്രൈമിലൂടെ ‘സൂഫിയും സുജാതയും’ പ്രേക്ഷകരിലേക്ക് എത്തിയത്.

Story Highlights: sabareesh-prabhaker-plays-vathikkalu-vellaripravu-in-violin