കെജിഎഫ് രണ്ടാം ഭാഗത്തിൽ ‘അധീര’യായി സഞ്ജയ് ദത്ത്

October 16, 2020

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറിയ ചിത്രമാണ് കെ ജി എഫ്.  യാഷ് നായകനായി എത്തിയ  ചിത്രം കെ ജി എഫ്. മലയാളം, കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുമായി റിലീസിനെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് വില്ലനായി എത്തുന്നുവെന്നത് ആരാധകരുടെ സന്തോഷം ഇരട്ടിച്ചിരുന്നു. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. അതേസമയം കൊവിഡ് ബാധിതനായിരുന്ന സഞ്ജയ് ദത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇപ്പോഴിതാ സിനിമ ലോകത്തേക്ക് മടങ്ങിവന്നതിന്റെ സന്തോഷത്തിലാണ് താരം. കെ ജി എഫിനായുള്ള താരത്തിന്റെ മേക്ക് ഓവർ ലുക്ക് സഞ്‌ജയ്‌ ദത്ത് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

ആറുമാസങ്ങൾക്ക് മുൻപ് ചിത്രീകരണം തുടങ്ങിയ കെ ജി എഫ് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സർക്കാർ നിർദേശങ്ങൾ പാലിച്ച് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് പുനരാരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നും വിവരങ്ങളുണ്ട്. ഷൂട്ടിംഗ് സെറ്റിൽ ഒരു ഡോക്ടറെയും രണ്ടു നഴ്സ്മാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Read also:കോശിക്ക് പിറന്നാള്‍ ആശംസിച്ച് കണ്ണമ്മ; ഹൃദ്യം ഈ വാക്കുകള്‍

കഴിഞ്ഞ വർഷം ഡിസംബർ 21-നാണ് കെ ജി എഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്. ‘ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

https://www.instagram.com/p/CGZBti3HyAp/?utm_source=ig_embed

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെ.ജി.എഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് കെ.ജി.എഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Story highlights: k g f chapter 2 Sanjay Dutt