‘എനിക്ക് നിങ്ങൾ നൽകിയ കരുത്തുറ്റ പിന്തുണയുമായി ഞാനും എന്നും കൂടെയുണ്ടാകും, ഉറപ്പ്’- ചിരഞ്ജീവിയുടെ സഹോദരന് ഹൃദ്യമായ പിറന്നാൾ കുറിപ്പുമായി മേഘ്‌ന

October 7, 2020

ചിരഞ്ജീവി സാർജയുടെ മരണശേഷം ശക്തമായ പിന്തുണയുമായി മേഘ്‌നയ്‌ക്കൊപ്പം കുടുംബമുണ്ടായിരുന്നു. ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ് സാർജയാണ് മേഘ്‌നയെ ഈ വിഷമഘട്ടം അതിജീവിക്കാൻ സഹായിച്ചത്. മേഘ്‌നയുടെ സീമന്ത ചടങ്ങിൽ ചിരഞ്ജീവിയുടെ ചിത്രത്തിന് മുന്നിൽ വിതുമ്പിയ ധ്രുവ് സാർജയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പ്രതിസന്ധിയിൽ ഒപ്പം നിന്ന സഹോദരന് ഹൃദ്യമായ പിറന്നാൾ ആശംസകൾ അറിയിക്കുകയാണ് മേഘ്‌ന രാജ്.

”എനിക്ക് നിങ്ങൾ നൽകിയ കരുത്തുറ്റ പിന്തുണയുമായി ഞാനും എന്നും കൂടെയുണ്ടാകും, ഉറപ്പ്. എന്റെ പ്രിയപ്പെട്ട സഹോദരാ, ഞാൻ നിനക്ക് സന്തോഷം മാത്രമേ നേരുന്നുള്ളു..നമ്മുടെ ചിരുവിനെപോലെ എപ്പോഴും പുഞ്ചിരിക്കൂ’- മേഘ്‌ന രാജ് കുറിക്കുന്നു.

https://www.instagram.com/p/CGAJEahHR59/?utm_source=ig_web_copy_link

Read More: ‘പാതിവഴിയിൽ നഷ്ടമായ ഇഷ്ടങ്ങളെ തിരിച്ചുപിടിച്ച ലോക്ക് ഡൗൺ കാലം’- അനുഭവ കുറിപ്പുമായി സമീറ റെഡ്‌ഡി

അപ്രതീക്ഷിതമായാണ് കന്നഡ നടൻ ചിരഞ്ജീവി സാർജ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ ഏഴിനാണ് ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ ചിരഞ്ജീവി സാർജ മരണമടഞ്ഞത്. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിൽ സഹോദരനായി ശബ്ദം നൽകുന്നത് ധ്രുവ് സാർജയാണ്. ചിരഞ്ജീവി അഭിനയിച്ച ‘രണ’ എന്ന ചിത്രം പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ‘ക്ഷത്രിയ’, ‘ഏപ്രിൽ’ എന്നിവയുടെ ചിത്രീകരണം പാതിവഴിയിലാണ് അവസാനിച്ചത്.

Story highlights- Meghana Raj wishing dhruv sarja