മേഘ്‌നയുടെ മടിയിലിരുന്ന് കുഞ്ഞ് ‘ജൂനിയര്‍ ചീരു’ അച്ഛന്റെ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു: വീഡിയോ

February 19, 2021
Chiranjeevi Sarja movie RajaMarthanda trailer

മരണം കവര്‍ന്നെടുത്ത ചലച്ചിത്രതാരം ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട് സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടംതന്നെയാണ്. മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹം അഭിനയിച്ച സിനിമയുടെ ട്രെയ്‌ലറും പുറത്തെത്തി. ചിരഞ്ജീവി സര്‍ജയുടേയും മേഘ്‌ന രാജിന്റേയും മകനാണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. അടുത്തിടെയാണ് ജൂനിയര്‍ ചീരുവിനെ മേഘ്‌ന രാജ് ആരാധകര്‍ക്കായി പരിചയപ്പെടുത്തിയതും.

ഇപ്പോഴിതാ ചിരഞ്ജീവി സര്‍ജ അഭിനയിച്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യുന്ന കുഞ്ഞു ജൂനിയര്‍ ചീരുവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചിരഞ്ജീവി സര്‍ജ നായകനായെത്തുന്ന രാജമാര്‍ത്താണ്ഡ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുറത്തെത്തിയിരിയ്ക്കുന്നത്. കെ രാമനാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Read more: ആരും ചെയ്യാൻ മടിക്കുന്ന ജോലിയെ തന്റെ കർമ്മ മേഖലയാക്കി മാറ്റിയ ഹീറോ- ചന്ദ്രശേഖര പണിക്കർ’ക്ക് കോമഡി ഉത്സവവേദി നൽകിയ സ്നേഹാദരവ്

അതേസമയം തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോള്‍ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ജൂണ്‍ എഴിനായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. മകന്റെ ജനന ശേഷം എല്ലാ വിശേഷങ്ങളും മേഘ്‌ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Story highlights: Chiranjeevi Sarja movie RajaMarthanda trailer