കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ

March 17, 2021
Dance Video

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കുകയാണ് ഒരു കൊച്ചുമിടുക്കിയുടെ ഡാൻസ് വിഡിയോ. കല്യാണവീട്ടിൽ മുതിർന്നവർക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്ന വൃദ്ധി വിശാൽ എന്ന കൊച്ചുമിടുക്കിയാണ് വിഡിയോയിലെ താരം. അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് വൃദ്ധിയുടെ പ്രകടനം.

കല്യാണ വീട്ടിൽ വധുവിനും വരനുമൊപ്പം സ്റ്റേജിൽ ഡാൻസ് കളിക്കുന്നവർക്കൊപ്പമാണ് വൃദ്ധിയും മികച്ച പ്രകടനം കാഴ്‌ചവെച്ചത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു ഈ കുഞ്ഞുമോളുടെ നൃത്ത വിഡിയോ. മികച്ച സ്വീകാര്യത നേടിയ വിഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സോഷ്യൽ ഇടങ്ങളിൽ മുഴുവൻ സ്റ്റാറായ ഈ കൊച്ചുമിടുക്കി നേരത്തെയും പരസ്യചിത്രങ്ങളിൽ അടക്കം അഭിനയിച്ചിട്ടുണ്ട്.

Read also:പ്രസവവേദനകൊണ്ട് റോഡരികിൽ വീണ യുവതിക്ക് താങ്ങായ മാലാഖമാർ; നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

പലപ്പോഴും മുതിർന്നവരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ചവയ്ക്കുന്നത്. അത്തരത്തിൽ നിരവധി കുട്ടികളെ സോഷ്യൽ മീഡിയ പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സോഷ്യൽ മീഡിയകളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമായി മാറിയിരിക്കുകയാണ് വൃദ്ധ വിശാൽ എന്ന കൊച്ചുമിടുക്കിയും.

Read also:‘പെട്ടെന്ന് വൈറലാകാന്‍ ഇതാണ് ബെസ്റ്റ്’; ചിരിപ്പിച്ച് ‘ആഘോഷ് മേനോന്‍’: മോഹന്‍കുമാര്‍ ഫാന്‍സിലെ രസികന്‍ രംഗം

Story Highlights:Vridhi Vishal Dance video