മനോഹര നൃത്തച്ചുവടുകളുമായി ഒരു മുത്തശ്ശനും മുത്തശ്ശിയും; നിറഞ്ഞ് കൈയടിച്ച് സൈബർ ലോകം

May 12, 2021
elderly couple dance video goes viral

കൊവിഡ്‌ ഭീതിയിലിരിക്കുന്ന ലോക ജനതയ്ക്ക് ആശ്വാസം പകരുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. പ്രായത്തിന്റെ അവശതകളെ മറികടന്ന് പാട്ടിനൊത്ത് മനോഹരമായ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഒരു മുത്തശ്ശനും മുത്തശ്ശിയുമാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ സന്തോഷത്തോടെ നൃത്തച്ചുവടുകൾ വയ്ക്കുന്ന ദമ്പതികളുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വ്യാപകമായിക്കഴിഞ്ഞു.

മെയ് 7 ന് പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം ആറുലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. നിരവധിപ്പേർ ഈ വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഷെയറും ചെയ്തിട്ടുണ്ട്. വിഡിയോ വൈറലായതോടെ ഈ മഹാമാരിക്കാലത്ത് പങ്കുവയ്ക്കപ്പെടുന്ന ഇത്തരം വിഡിയോകൾ വലിയ ആശ്വാസം പകരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Read also:40 വർഷമായി സർവ്വവും മഞ്ഞ മയം; കൗതുകമായി 73 കാരൻ

പ്രായത്തിന്റെ എല്ലാ അവശതകളെയും മറന്ന് നൃത്തം ചെയ്യുന്ന ഈ ദമ്പതികളെ മാതൃകയാക്കണം എന്ന കമന്റുകളും സോഷ്യൽ ഇടങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും മനോഹരമായ നൃത്തച്ചുവടുകളുമായി എത്തുന്ന ഈ മുത്തശ്ശനും മുത്തശ്ശിക്കും നിറഞ്ഞ അഭിനന്ദനമാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിക്കുന്നത്.

Read also:‘അച്ഛന് രണ്ടു നേരം ഇൻസുലിൻ എടുക്കുന്നതിലേയ്ക്ക് നഴ്സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്സും അമ്മയാണ്’- മനസുതൊട്ട് അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്

Story Highlights:elderly couple dance video goes viral