റോയ്‌യുടെ രക്ഷകനായി സോളമൻ; ‘പ്രിയങ്കരി’ പുതിയ വഴിത്തിരിവിലേക്ക്

June 15, 2021

ഡെയ്‌സി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് പ്രിയങ്കരി. ചതിയിലൂടെ ഡെയ്‌സി എന്ന പെൺകുട്ടിയെ സ്വന്തമാക്കിയതാണ് റോയ്. എന്നാൽ റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്‌സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തി പക്ഷെ റോയ്‌യുടെ പ്രണയത്തിൽ വിശ്വസിച്ച ഡെയ്‌സി റോയ്‌ക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുന്നു. ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്‌യുടെ തനിനിറം ഡെയ്‌സി തിരിച്ചറിയുന്നു…തുടർന്ന് ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് കുടുംബ പ്രേക്ഷകർക്ക് ആകാംഷയുടെ നിമിഷങ്ങൾ സമ്മാനിക്കുന്ന പ്രിയങ്കരി.

നിഷ്‌കളങ്കമായ പ്രണയത്തിൻെറയും ചതിയുടെയും കഥകൾ പറയുന്ന പരമ്പര ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സംപ്രേക്ഷണം ആരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയതാണ് ‘പ്രിയങ്കരി’.

Read also;ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞുങ്ങളെ രക്ഷിച്ചത് ജീവൻ കൈയിൽപിടിച്ച്; അതിസാഹസീകതയെ അഭിനന്ദിച്ച് ലോകം

പ്രിയങ്കരിയിൽ ഡെയ്‌സി എന്ന കഥാപാത്രമായി വേഷമിടുന്നത് ചലച്ചിത്രതാരം ഷഫ്‌നയാണ്. ഷഫ്നയ്ക്ക് പുറമെ വത്സല മേനോനും ചില പുതുമുഖതാരങ്ങളും പ്രിയങ്കരിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നുണ്ട്.

Story Highlights: Solaman helps Roy- Priyankari