അവിസ്‌ ഭൂമിയിലെ തന്റെ മനോഹരനിമിഷങ്ങൾ പൂർത്തിയാക്കിയത് ഇങ്ങനെ; ഹൃദയംതൊട്ട് വിഡിയോ

July 10, 2021

മനോഹരമായ നിമിഷങ്ങൾക്കാണ് പലപ്പോഴും സോഷ്യൽ ഇടങ്ങൾ സാക്ഷികളാകുന്നത്. അത്തരത്തിൽ ശ്രദ്ധ നേടുകയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോ. മെത്തഡിസ്റ്റ് ഹെൽത്ത് കെയർ സിസ്റ്റം എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കപ്പെട്ട വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. കാൻസർ ബാധിതയായ അവിസ് റസലിന്റെ ഭൂമിയിലെ അവസാന നിമിഷങ്ങൾ മനോഹരമാക്കുന്നതിനായി കുടുംബവും ആശുപത്രി അധികൃതരും ചേർന്നൊരുക്കിയ സുന്ദരനിമിഷങ്ങൾക്കാണ് സോഷ്യൽ ഇടങ്ങൾ സാക്ഷികളാകുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി ശ്വാസകോശ കാൻസർ ബാധിതയാണ് അവിസ്‌. രോഗം അടുത്തിടെയാണ് വളരെ മൂർച്ഛിച്ചത്. കൊച്ചുമകളുടെ വിവാഹം വരെ അവിസ്‌ ഉണ്ടാകാൻ സാധ്യതയില്ലെന്ന് ആശുപത്രി അധികൃതരും വിധിയെഴുതി. ഇതോടെ തങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശിയുടെ അവസാന നിമിഷങ്ങൾ ഏറ്റവും മനോഹരമാക്കണമെന്ന് കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇതിനായി കൊച്ചുമകൾ സീൻ, മുത്തശ്ശിയുടെ ആശുപത്രി മുറിയിൽവെച്ച് വിവാഹിതയായി.

Read also:മണലിൽത്തീർത്ത ഭീമൻ കോട്ട; മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മണൽകോട്ടയ്ക്ക് പിന്നിൽ…

ആശുപത്രി അധികൃതർ തന്നെയാണ് അവിസിന്റെ കഥ വിവരിച്ചുകൊണ്ടുള്ള മനോഹരമായ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. എന്തായാലും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹൃദ്യമായ വിഡിയോ എന്നാണ് പലരും ദൃശ്യങ്ങൾക്ക് കമന്റുകൾ നൽകുന്നത്. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നതിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ല എന്ന് കമന്റുകൾ നൽകുന്നവരും നിരവധിയാണ്.

Story highlights: Bride Ties Knot In Hospital In Front Of Grandma Battling Cancer