ഏറ്റവും സന്തോഷം ലഭിക്കുന്ന ഇടങ്ങളിൽ ഒന്ന്, പക്ഷെ കുട്ടികൾക്ക് പേരിടാനുള്ള അവകാശം സർക്കാരിന്, കൗതുകമായി ചില യാത്രാ വിശേഷങ്ങൾ

July 22, 2021

താമസിക്കാൻ ഏറ്റവും സന്തോഷമേറിയ ഇടങ്ങൾ തേടുന്നവർ തീർച്ചയായും പോകേണ്ട ഒരിടമാണ് ഡെന്മാർക്ക്. നിരവധി പ്രത്യേകതകൾ നിറഞ്ഞ ഇവിടെ, പ്രകൃതി ഒരുക്കിയ മനോഹാരിതയ്ക്ക് പുറമെ ലോകത്തിലെ ഏറ്റവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ആളുകൾ താമസിക്കുന്ന ഇടം കൂടിയാണ് ഡെന്മാർക്ക്.

ജോലിയിലും വരുമാനത്തിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ മികച്ച നിലവാരം പുലർത്തുന്നതാണ് ഇവിടുത്തുകാർ. സംസ്കാര സമ്പന്നരായ ആളുകളാണ് ഇവിടുത്തുകാർ. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇടം കൂടിയാണ് ഡെന്മാർക്ക്. പ്ലസ് റ്റു വിന് ശേഷം ആറു വർഷം വരെ സൗജന്യ പഠനത്തിനുള്ള അവകാശവും ഇവിടുത്തെ വിദ്യാർത്ഥികൾക്കുണ്ട്. ഇതിനൊക്കെ പുറമെ ചില കൗതുകങ്ങളും ഒളിപ്പിച്ച ഇടമാണ് ഡെന്മാർക്ക്.

Read also: വാർധക്യം ബാധിച്ച ശരീരപ്രകൃതിയുമായി ജനിച്ചു, മറ്റുള്ളവർക്ക് പ്രചോദനമായ ജീവിതം; 18–ാം വയസിൽ അശാന്തി യാത്രയാകുമ്പോൾ…

പ്രകൃതി സൗന്ദര്യം തുടിക്കുന്ന ഈ പ്രദേശം തേടി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുക. അടുത്തടുത്തുള്ള കടലോരങ്ങളും ഈ നാടിൻറെ പ്രത്യേകതകളിൽ ഒന്നാണ്. എല്ലാ 50 കിലോമീറ്റർ ദൂരത്തിലും ഇവിടെ കടലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തുകാർ ഒഴിവുസമയങ്ങൾ ചിലവഴിക്കുന്നത് പ്രധാനമായും കടൽത്തീരങ്ങളിലാണ്.

Read also: അടിപൊളി നൃത്തത്തിനിടെയിലും എന്തൊരു കരുതലാണ് ഈ കുഞ്ഞുമിടുക്കന്; വൈറലായൊരുഡാൻസ് വിഡിയോ

ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് പേരിടാനുള്ള അവകാശം ഗവൺമെന്റിനാണ്. അതായത് സർക്കാർ കുറച്ച് പേരുകളുടെ പട്ടിക നൽകും. അതിൽ നിന്നും ഇഷ്ടാനുസരണം നമുക്ക് കുട്ടികൾക്ക് പേര് നൽകാവുന്നതാണ്.

Story highlights: most happiest place to stay denmark