മാലിന്യമുക്തമായ സമുദ്രം ലക്ഷ്യം; ഡൈവ് ചെയ്ത് കടൽ വൃത്തിയാക്കി അധ്യാപകനും കുട്ടികളും

July 20, 2021

കരപോലെ കടലും മാലിന്യങ്ങൾകൊണ്ട് നിറയുകയാണ്… അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഇന്ന് പ്രകൃതിയിൽ സൃഷ്ടിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. വെള്ളത്തിലേക്കും മറ്റും വലിച്ചെറിയുന്ന മാലിന്യങ്ങൾ സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ വെള്ളത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നത് വഴി കടലിലെ ചെറു സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനെ ഇത് ദോഷമായി ബാധിക്കും.

Read also:മന്ത്രിയായ മകനും, കൃഷിക്കാരായ മാതാപിതാക്കളും; സോഷ്യൽ മീഡിയയുടെ കൈയടിനേടിയ കുടുംബം

ഇപ്പോഴിതാ സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികളും അവരുടെ പ്രധാനാധ്യാപകനും. വെള്ളത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ ഏതൊക്കെ രീതിയിൽ ബാധിക്കും എന്ന ബോധ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് വേണ്ടി, വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് ഡൈവ് ചെയ്ത കടൽ വൃത്തിയാക്കുകയാണ് അവരുടെ പ്രധാനാധ്യാപകനും.

Read also:‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ’; സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കിയ മനോഹര ഗാനവുമായി കൊച്ചുപാട്ടുകാർ

ദുബായ്, മിർധിഫിലെ സ്റ്റാർ ഇന്റർനാഷ്ണൽ സ്കൂൾ പ്രിൻസിപ്പിൽ ഗിൽ റോബർട്ട് ആണ് ഈ ആശയത്തിന് പിന്നിൽ. ജുമൈറ ബീച്ചിലെത്തിയാണ് ഈ വിദ്യാർത്ഥികളും അധ്യാപകനും ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്തത്. നീക്കം ചെയ്ത മാലിന്യങ്ങളിൽ കൂടുതലും പ്ലാസ്റ്റിക് വസ്തുക്കൾ തന്നെയാണ്. പ്ലാസ്റ്റിക് ബോട്ടിലുകൾ, മാസ്കുകൾ, സിഗരറ്റ് കുറ്റികൾ തുടങ്ങി നിരവധി മാലിന്യങ്ങളാണ് ഇവർ സമുദ്രത്തിൽ നിന്നും നീക്കം ചെയ്തത്.

അതേസമയം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഈ മാതൃകാപരമായ ആശയത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: school students dive sea and remove marine waste