‘ദൃശ്യം 2’ ഹിന്ദി പതിപ്പിന് ഡിസംബറിൽ തുടക്കമാകും; നായകനായി അജയ് ദേവ്ഗൺ

September 25, 2021

സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ദൃശ്യം 2. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും റീമേക്കിന് ഒരുങ്ങിയ ചിത്രത്തിന്റെ ബോളിവുഡ് പതിപ്പിന് ഡിസംബറിൽ തുടക്കമാകും.പനോരമ സ്റ്റുഡിയോസ് ഇന്റർനാഷ്ണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ ഒന്നാം ഭാഗം ഹിന്ദിയിൽ എത്തിയപ്പോൾ അജയ് ദേവ്ഗണും തബുവും ശ്രിയ ശരണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

ദൃശ്യം 2-ന്റെ തെലുങ്ക് റീമേക്കും ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം നിര്‍വഹിയ്ക്കുക. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റേയും നിര്‍മാണം. നടന്‍ വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിയ്ക്കുക. മീന, എസ്തര്‍, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും.

read More: നിഖില വിമലിനൊപ്പം മാത്യുവും നസ്ലിനും; ‘ജോ&ജോ’ ചിത്രീകരണം ആരംഭിച്ചു

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights- drishyam 2 bollywood remake