‘കലയെയും അതിന്റെ പ്രേക്ഷകരെയും വേർതിരിക്കാനാവില്ല എന്നതിന്റെ തെളിവാണിത്’- വിഡിയോ പങ്കുവെച്ച് സായ് പല്ലവി

September 25, 2021

സായി പല്ലവിയും നാഗ ചൈതന്യയും നായിക നായകന്മാരായി അഭിനയിക്കുന്ന ലവ് സ്റ്റോറി തിയേറ്ററുകളിൽ വലിയ വിജയം കൊയ്തിരിക്കുകയാണ്. നാളുകൾക്ക് ശേഷം തിയേറ്ററുകൾ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സജീവമായപ്പോൾ ആളുകൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. സെപ്റ്റംബർ 24ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തെക്കുറിച്ച് സായ് പല്ലവിയും മനസ് തുറക്കുകയാണ്.

ഹൗസ്ഫുള്ളായ ഒരു തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കുന്ന വിഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. കലയും അതിന്റെ പ്രേക്ഷകരും വേർതിരിക്കാനാവാത്തവരാണെന്നതിന്റെ തെളിവ് ഇതാ എന്നുപറഞ്ഞുകൊണ്ടാണ് സായ് പല്ലവി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അഭിനേത്രി എന്നതിലുപരി നർത്തകിയായി അറിയപ്പെടുന്ന സായി പല്ലവിയുടെ നൃത്ത വൈഭവമാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. നായകനായ നാഗ ചൈതന്യയും നർത്തകനായാണ് എത്തുന്നത്. ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read More: നടുക്കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ- വിഡിയോ

കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായി. ആദ്യം നിന്നുപോയ സിനിമയുടെ ഷൂട്ടിങ് 2020 സെപ്റ്റംബർ മുതലാണ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

Story highlights- sai pallavi about love story movie audience response