കുടുക്ക് പാട്ടിന് ചുവടുവെച്ച് വൈറലായ സഹോദരിമാർ വീണ്ടും ചുവടുവയ്ക്കുമ്പോൾ- വിഡിയോ

September 16, 2021

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ താരങ്ങൾ ശ്രദ്ധേയരായി മാറാറുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള നവമാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയും ഇങ്ങനെ കലാകാരന്മാരെ പ്രസിദ്ധരാക്കാൻ സഹായിക്കുന്നു എന്നതാണ്. അടുത്തിടെ കുടുക്ക് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന് ചുവടുവെച്ച് ഒട്ടേറെപ്പേർ വൈറൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അങ്ങനെ ശ്രദ്ധേയരായ രണ്ടുപേരാണ് ചിയാഗിയും, ചിഷ്നയും.

സഹോദരിമാരായ ഇവർ സമൂഹമാധ്യമങ്ങളിൽ തകർപ്പൻ ചുവടുകളിലൂടെയാണ് ശ്രദ്ധേയരായത്. സാരിയുടുത്ത്, ഷൂസ് ധരിച്ചുള്ള ഇവരുടെ നൃത്തം വളരെയധികം പ്രശംസ നേടി. മാള സ്വദേശികളായ ഇരുവരും നമസ്കാരം ഫ്‌ളവേഴ്‌സ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ മിടുക്കികളുടെ കൂടുതൽ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയത്.

Read More: യുവതാരനിരയുമായി ത്രയം ഒരുങ്ങുന്നു

ഇരുവരും ചേർന്ന് കുടുക്ക് പാട്ടിനും, ‘ബമ്പട്ടുഹുഡ്‌ഗി’ എന്ന ഗാനത്തിനും ചുവടുവെച്ചു. എനർജിയും ചിരിയുമാണ് ഈ സഹോദരിമാരുടെ നൃത്തത്തിന് കൂടുതൽ ചാരുത പകരുന്നത്. മൂന്നാം വയസുമുതൽ നൃത്തം ചെയ്യുന്നതാണ് ഡിഗ്രി പൂർത്തിയാക്കിയ ചിയാഗി. അതുകണ്ട് അനിയത്തിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ ചിഷ്നയും നൃത്തം പഠിക്കുകയായിരുന്നു.

Story highlights- viral performers on namsakaram flowers