വരവറിയിച്ച് മരക്കാർ, അറബിക്കടലിന്റെ സിംഹം- വിജയ ടീസർ

December 7, 2021

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ,അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലയാള ഭാഷായിൽ നിന്നും ഒരുങ്ങിയ ഐതിഹാസിക ചരിത്രപരമായ യുദ്ധ ചിത്രമാണ് മരക്കാർ. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.

Read More: അവാർഡ് നിറവിൽ ഫ്ളവേഴ്‌സ് പ്രോമോ പ്രൊഡ്യൂസർ രാജേഷ് ആർ നാഥിന്റെ ‘കാവൽ മേഘങ്ങൾ’

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മരക്കാർ, അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തു. 2017-ൽ ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഈ ഇതിഹാസ കഥ ആവേശത്തിന്റെ അലകൾ ഉണർത്തിയിരുന്നു. 

Story highlights- marakkar, arabikadalinte simham success teaser