പാട്ട് വേദി കാത്തിരുന്ന സുന്ദരനിമിഷം; മിയക്കും മേഘ്‌നക്കുമൊപ്പം അനന്യക്കുട്ടിയും

January 9, 2022

പാട്ട് പ്രേമികൾക്ക് പരിചിതരാണ് ടോപ് സിംഗർ വേദിയിലെ മിയക്കുട്ടിയും മേഘ്‌നക്കുട്ടിയും. മനോഹരമായ പാട്ടിനൊപ്പം കുസൃതിവർത്തമാനങ്ങളുമായി എത്തുന്ന ഈ കുട്ടികുറുമ്പികളുടെ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ മിയക്കും മേഘ്‌നക്കുമൊപ്പം പാട്ട് വേദിയിൽ എത്തിയിരിക്കുകയാണ് അനന്യ. ടോപ് സിംഗർ ആദ്യ സീസണിലൂടെ ആരാധക ഹൃദയങ്ങൾ കവർന്ന കൊച്ചുമിടുക്കിയാണ് അനന്യ. ടോപ് സിംഗർ രണ്ടാം സീസണിലെ കുട്ടികുറുമ്പുകൾക്കൊപ്പം അനന്യ കൂടി എത്തിയതോടെ അതിമനോഹരമായ സംഗീതവിരുന്നാണ് ഈ കുരുന്നുകൾ വേദിയ്ക്ക് സമ്മാനിച്ചത്.

പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ ഇഷ്ടഇടമായി മാറിയതാണ് കുട്ടി ഗായകർ മാറ്റുരയ്ക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദി. കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുട്ടികുറുമ്പുകളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ട് കൂട്ടിൽ സംഗീതലോകത്തെ നിരവധി ഗായകരും പ്രമുഖരുമടക്കം എത്താറുണ്ട്.

Read also: കൊടുംതണുപ്പിൽ തെരുവിൽ കഴിയുന്നവർക്കായി പുതപ്പുകൾ നിർമ്മിച്ച് നൽകി 11 വയസുകാരി

കുട്ടിഗായകരുടെ അതിമനോഹരമായ പാട്ടിനൊപ്പം കളിയും ചിരിയും നിറയ്ക്കുന്ന പാട്ട് വേദിയിൽ പാട്ട് പാടിയും പഠിപ്പിച്ചും കുരുന്നുകൾക്കൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കാനായി എത്തുന്നവരാണ് എം ജയചന്ദ്രനും എം ജി ശ്രീകുമാറും അനുരാധയും. ഇവർക്ക് പുറമെ സിനിമാലോകത്തെ പ്രമുഖരും സംഗീത ലോകത്തെ പ്രതിഭകളുമൊക്കെ ഈ വേദിയെ മനോഹരമാക്കാൻ ഇവിടെ എത്താറുണ്ട്.

Story highlights: Ananya sings with Miya and Meghna