ഒമ്പതാം വയസിൽ തേടിയെത്തിയ അപൂർവ്വരോഗം; നിശ്ചയദാർഢ്യം കൊണ്ട് രോഗത്തെ കീഴടക്കിയ സൗമ്യ

January 1, 2022

ജീവിതത്തിൽ അവിചാരിതമായി ഉണ്ടാകുന്ന ചില അപകടങ്ങൾ പലരെയും പൂർണമായി തളർത്തിക്കളഞ്ഞേക്കാം. എന്നാൽ വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കിയ ഒരു പെൺകുട്ടിയാണ് സമൂഹമാധ്യമങ്ങളുടെ കൈയടി ഏറ്റുവാങ്ങുന്നത്. സൗമ്യ ജെയിൻ എന്ന പെൺകുട്ടിയാണ് ജീവിതത്തിൽ ഉണ്ടായ കയ്പ്പേറിയ അനുഭവത്തെ മനക്കരുത്തുകൊണ്ട് കീഴടക്കിയത്. ഒമ്പതാം വയസിലാണ് സൗമ്യയെത്തേടി മാരകമായ ഒരു രോഗം എത്തുന്നത്. രക്തക്കുഴലുകൾ അസാധാരണമായി വളർന്ന് തൊലിപ്പുറത്ത് കാൻസർ അല്ലാത്ത മുഴകൾ ഉണ്ടാകുന്ന രോഗാവസ്ഥയായിരുന്നു സൗമ്യയ്ക്ക്.

കഴിഞ്ഞ പതിനാല് വർഷമായി സൗമ്യയെ അലട്ടുന്ന ഹെമാൻജിയോമ എന്ന അസുഖത്തോട് ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ് സൗമ്യ ഇപ്പോൾ. ഇതിന് പുറമെ നിരവധി ആളുകൾക്ക് പ്രചോദനം ആകുകകൂടിയാണ് സൗമ്യയുടെ ജീവിതം.

Read also: പാട്ട് വേദിയിൽ ആഘോഷം നിറച്ച് ജാസി ഗിഫ്റ്റിന്റെ മനോഹരഗാനം

ഒമ്പതാം വയസിലാണ് സൗമ്യയിൽ രോഗം കണ്ടുതുടങ്ങിയത്. ആദ്യം മുഖത്ത് മാറ്റങ്ങൾ വന്ന് തുടങ്ങി. വലത് കവിളിൽ ചർമ്മം കത്തുന്ന പോലുള്ള അവസ്ഥയായിരുന്നു തുടക്കം. പിന്നീട് രോഗം തീവ്രമായതോടെ നിരവധി തവണ മരണത്തെയും സൗമ്യ മുഖാമുഖം കണ്ടു. ശേഷം നടത്തിയ നിരവധി ശാസ്ത്രക്രിയകൾക്ക് അവസാനം സൗമ്യയ്ക്ക് ഒരു സാധാരണ ജീവിതം ലഭിച്ചുതുടങ്ങി.

Read also: ജോൺ കാറ്റാടിയായി മോഹൻലാൽ, മകനായി പൃഥ്വിരാജ് സുകുമാരനും; ‘ബ്രോ ഡാഡി’ ടീസർ എത്തി

ചെറുപ്പത്തിൽ നൃത്തത്തിൽ താത്പര്യം കാണിച്ചിരുന്ന സൗമ്യ ഇപ്പോൾ വീണ്ടും നൃത്തം അഭ്യസിക്കാനുള്ള ശ്രമത്തിലാണ്. കാണാൻ വിരൂപയായിരുന്നതുകൊണ്ടുതന്നെ നിരവധി തിക്തനുഭവങ്ങളും സൗമ്യക്ക് നേരിടേണ്ടിവന്നു. എന്നാൽ അവയെയൊക്കെ തരണം ചെയ്ത് മുന്നേറികൊണ്ടിരിക്കുകയാണ് സൗമ്യ.

അതേസമയം ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ സഹായിച്ചത് മാതാപിതാക്കൾ ആണെന്നും പറയുന്നുണ്ട് സൗമ്യ.

Story highlights: Soumya Jain inspirational life