iffk

‘ഐഎഫ്എഫ്കെ’ നാലു നഗരങ്ങളിലായി ഫെബ്രുവരിയിൽ- റെജിസ്ട്രേഷന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കേരള രാജ്യാന്തര ചലച്ചിത്ര മേള ഏറെ മാറ്റങ്ങളുമായി സിനിമാ പ്രേമികളിലേക്ക് എത്തുന്നു. ഫെബ്രുവരി പത്തിനാണ് ഇരുപത്തിയഞ്ചാമത് ഐ എഫ് എഫ് കെ ഉദ്‌ഘാടനം. ആളുകൾ അമിതമായി കൂടുന്നത് തടയുന്നതിനായി നാല് പ്രധാന നഗരങ്ങളിലായാണ് ചലച്ചിത്രമേള നടക്കുന്നത്. തിരുവനന്തപുരം, എറണാകുള, പാലക്കാട്, താമരശ്ശേരി എന്നിവടങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഓരോ നഗരങ്ങളിലും അഞ്ചു...

ഐഎഫ്എഫ്‌കെ 2019: പുരസ്കാര നിറവില്‍ ജല്ലിക്കട്ട്, വെയില്‍ മരങ്ങള്‍, പനി

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അലന്‍ ഡെബര്‍ട്ടിനാണ് മികച്ച സംവിധായകനുള്ള രചതചകോരം പുരസ്‌കാരം ലഭിച്ചത്. പാക്കരറ്റിന്റെ സംവിധാനത്തിനാണ് അലന്‍ ഡെബര്‍ട്ടിന് പുരസ്‌കാരം ലഭിച്ചത്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം 'അവര്‍ മദേഴ്‌സ്' സംവിധായകന്‍ സീസര്‍ ഡയസിന് ലഭിച്ചു. 'ദേ സേ നതിംഗ് സ്‌റ്റെയ്‌സ്...

രാജ്യാന്തര ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ മത്സര വിഭാഗത്തില്‍, മലയാളത്തില്‍ നിന്ന് 14 സിനിമകള്‍

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ) പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് എന്ന ചിത്രവും കൃഷന്ത് ആര്‍ കെയുടെ വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയും മത്സര വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള. മലയാളത്തില്‍ നിന്നും പതിനാല് ചിത്രങ്ങളാണ് മലയാള സിനിമ...

അന്താരാഷ്ട ചലച്ചിത്രമേളയിൽ തിളങ്ങി ലിജോ ജോസ് പെല്ലിശ്ശേരിയും, സുഡാനിയും ; അഭിമാനത്തോടെ മലയാള സിനിമ ലോകം..

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ തിളങ്ങി മലയാള സിനിമയും. മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരി കരസ്ഥമാക്കി. 'ഈ മ യൗ' എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്കാരം പെല്ലിശ്ശേരിയെ തേടിയെത്തടിയത്.. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇറാനിയൻ ചിത്രം ഡാർക് റൂം സ്വന്തമാക്കി. ടേക്കിങ്...

ഐ എഫ് എഫ് കെ; പ്രദർശനത്തിന് ഇന്ന് ‘സുഡാനി ഫ്രം നൈജീരിയ’യും…

സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായെത്തുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ എത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശനത്തിനെത്തുകയാണ് വീണ്ടും സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം പശ്ചാത്തലമാക്കിയൊരുക്കിയ സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയുന്നത് നവാഗതനായ സക്കറിയയാണ്....

ഐ എഫ് എഫ് കെ രണ്ടാം ദിനം; ആവേശത്തോടെ സിനിമ പ്രേമികൾ…

ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തിരിതെളിഞ്ഞപ്പോൾ ആവേശത്തോടെ സിനിമ പ്രേമികൾ. രണ്ടാം ദിനത്തിൽ ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റാണ് പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മത്സരചിത്രം. മോണിക്ക ലൈനാരയുടെ ദി ബെഡ്, ബിര്‍നസരോവിന്‍റെ ഖസാക്കിസ്ഥാന്‍ ചിത്രം ലൈറ്റ് ആക്സിഡന്‍റ്, ഫര്‍മനാരയുടെ റൈയ്ല്‍ ഒാഫ് ദ സീ എന്നിവയാണ് മറ്റ് മത്സരചിത്രങ്ങള്‍. മനുഷ്യാവകാശ നിഷേധത്തിന്‍റെ കഥ പറയുന്ന ഉടലാഴം,...

ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും; ആകാംഷയോടെ ആരാധകർ..

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇത്തവണ 23-മത് ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരം സാക്ഷിയാവുന്നത്.  ഡിസംബർ ഏഴ് മുതൽ 13 വരെ നീണ്ടു നിൽക്കുന്ന ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും.ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി എ കെ ബാലൻ അധ്യക്ഷത...

ഐ എഫ് എഫ് കെ; ഇനി ക്യൂ നിൽക്കേണ്ടതില്ല..

ചലച്ചിത്രമേളയുടെ റിസർവേഷൻ കഴിഞ്ഞുള്ള ടിക്കറ്റുകൾക്കായി ഇനി മുതൽ ക്യൂ നിൽക്കേണ്ടതില്ല. റിസർവേഷൻ കഴിഞ്ഞതിന് ശേഷമുള്ള ടിക്കറ്റുകൾ അതാതു തിയേറ്ററുകളുടെ കൗണ്ടറുകളിൽ രണ്ട് മണിക്കൂർ മുൻപായി വിതരണം ആരംഭിക്കും. തിയേറ്ററുകളിൽ ഒഴിവുള്ള സീറ്റുകൾക്കായി ഇത്തരത്തിൽ കൂപ്പൺ വിതരണം ചെയ്യുന്നതോടെ തിയേറ്ററിന് മുന്നിലുള്ള വൻ ക്യൂവും തിരക്കും ഒരു പരിധി വരെ ഒഴിവാക്കാനും സാധിക്കും. എല്ലാ തിയേറ്ററുകളുടെ മുന്നിലുള്ള കൗണ്ടറുകളിലും...

ഐഎഫ്എഫ്‌കെ: മത്സരവിഭാഗത്തില്‍ നാല് സ്ത്രീ സംവിധായകരുടെ സിനിമകളും

തിരുവനന്തപുരത്തുവെച്ചു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും മാറ്റുരയ്ക്കും. ടര്‍ക്കിഷ് നടിയും സിവിധായികയുമായ വുല്‍സെറ്റ് സരോഷോഗുവിന്റെ 'ഡെബറ്റ്', ബിയാട്രീസ് സൈനറിന്റെ 'ദി സൈലന്‍സ്', അര്‍ജന്റീനിയന്‍ സംവിധായക മോണിക്ക ലൈറാനയുടെ 'ദി ബെഡ്', ഇന്ത്യന്‍ നാടക പ്രവര്‍ത്തകയായ അനാമിക ഹക്‌സറിന്റെ 'ടേക്കിങ് ദ് ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്' എന്നിവയാണ് മത്സര...

രാജ്യാന്തര ചലച്ചിത്രമേള; അക്കാദമി ഓഫീസിലും പണമടയ്ക്കാന്‍ സൗകര്യം

രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ)യുടെ രജിസ്‌ട്രേഷനു ചലച്ചിത്ര അക്കാദമിയുടെ ഓഫീസിലും സൗകര്യമൊരുക്കുന്നു. അക്കാദമിയുടെ ഓഫീസില്‍ നേരിട്ട് പണമടയ്ക്കാനാണ് അവസരം. രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെ രജിസ്‌ട്രേഷനു പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. അക്കാദമിയുടെ ഓഫീസില്‍ നിന്നുതന്നെയാണ് രജിസ്‌ട്രേഷന്‍ ഫോമും ലഭിക്കുക. ഫോട്ടോ, തിരിച്ചറിയില്‍ കാര്‍ഡ് എന്നിവയാണ് രജിസ്‌ട്രേഷന് ആവശ്യമായി വേണ്ടത്. അതേ സമയം ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനുള്ള...

Latest News

എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി...