poster

അടുക്കളയിൽ നിന്നും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’- ശ്രദ്ധനേടി പോസ്റ്റർ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ എത്തി. അടുക്കളയുടെ പശ്ചാത്തലത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ പോസ്റ്റർ...

‘അയ്യപ്പനും കോശി’യിൽ മമ്മൂട്ടിയും മോഹൻലാലും, ‘മായാനദി’യിൽ പ്രേംനസീർ, ‘കോട്ടയം കുഞ്ഞച്ചനാ’യി പൃഥ്വിരാജ്!

ലോക്ക് ഡൗൺ കാലത്ത് ഇപ്പോഴും സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഒതുങ്ങിക്കൂടാൻ പലരും തയ്യാറല്ല. അവർ കുറേകൂടി വിപുലമായി ചിന്തിക്കുന്നു, വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിക്കുന്നു. ഇങ്ങനെ ക്രിയാത്മകമായ ഒട്ടേറെ ആശയങ്ങൾ ലോക്ക് ഡൗൺ കാലത്ത് നമ്മൾ കണ്ടു. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പുത്തൻ ചിത്രങ്ങളേക്കാൾ തെളിമയോടെ നിറം പകർന്ന് ചിലർ പങ്കുവെച്ചിരുന്നു....

ആദ്യ കന്നഡ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് പ്രിയ വാര്യർ

ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ ഷൂട്ടിംഗ് പൂർത്തിയായതിനു ശേഷം കന്നഡ ചിത്രമായ ‘വിഷ്ണുപ്രിയ’യിലാണ് നടി പ്രിയ വാര്യർ അഭിനയിച്ചത്. ഇപ്പോൾ ‘വിഷ്ണുപ്രിയ’യുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടി. ഗംഭീര ടീമിനൊപ്പം കന്നഡയില്‍ തുടക്കമിടാന്‍ സാധിച്ചതില്‍ സന്തോഷവതിയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രിയ വാര്യര്‍ പറയുന്നുണ്ട്. വി കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിൽ...

മുഖ്യനൊപ്പം പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും – ‘വൺ’ പുതിയ പോസ്റ്റർ എത്തി

ബോബി- സഞ്ജയ് തിരക്കഥയെഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് 'വൺ'. പുതിയ പോസ്റ്ററിൽ മമ്മൂട്ടിക്കൊപ്പം ജോജു ജോർജും മുരളി ഗോപിയുമാണ് എത്തുന്നത്. കലിപ്പ് ലുക്കിലാണ് ജോജു ജോർജ് പോസ്റ്ററിൽ. നിരവധി പ്രമുഖതാരനിരകൾ അണിനിരക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ...

ചിന്തയിലാണ്ട് ടൊവിനോ തോമസ്; ‘ഫോറൻസിക്’ പുതിയ പോസ്റ്ററെത്തി

ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് 'ഫോറൻസിക്'. കുറ്റാന്വേഷണ സിനിമയായ 'ഫോറൻസികി'ൽ ടൊവിനോയുടെ നായികയായി എത്തുന്നത് മംമ്ത മോഹൻദാസ് ആണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്. ഫോറൻസിക് സയൻസിനെ ആസ്പദമാക്കി ഒരു മുഴുനീള ചിത്രം മലയാളത്തിൽ ഒരുങ്ങുന്നത് ആദ്യമാണ്. 'സയൻസ് ഓഫ്...

തരംഗമായി ‘ട്രാൻസി’ന്റെ പുതിയ പോസ്റ്റർ- കണ്ണിൽ കൗതുകമൊളിപ്പിച്ച് നസ്രിയ

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'ട്രാൻസ്'. ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ വരെയധികം നിഗൂഢതകൾ ഒളിപ്പിച്ചാണ് മുന്നേറിയത്. അതീവ രഹസ്യമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതും. 'ട്രാൻസി'ന്റെ പുതിയ ഒരു പോസ്റ്റർ കൂടി അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ഫഹദും നസ്രിയയും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒരുപാട്...

കലിപ്പ് ലുക്കിൽ മഞ്ജു വാര്യരുടെ വില്ലനായി റോഷൻ ആൻഡ്രൂസ്

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യർ നായികയാകുന്ന 'പ്രതി പൂവൻ കോഴി'. സിനിമയിൽ സെയിൽസ് ഗേൾ ആയാണ് മഞ്ജു വാര്യർ എത്തുന്നത്. ഒപ്പം അനുശ്രീയുമുണ്ട്. കോഴിപ്പൂവൻമാരുടെ ഇടയിൽ തീ പാറുന്ന കണ്ണുകളുമായി നിൽക്കുന്ന മഞ്ജു വാര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്. അതിനു പിന്നാലെ 'പ്രതി പൂവൻ കോഴി'യിലെ വില്ലന്റെ ലുക്കും...

പ്രകാശന്റെ കഥയുമായി സത്യനും ശ്രീനിയും…ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരുവർക്കുമൊപ്പം മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ഫഹദ് കൂടി എത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാവുന്നത്. ഫഹദ് മോട്ടോർ സൈക്കിളിൽ...

പ്രണയം പറഞ്ഞ് നിമിഷയും ചാക്കോച്ചനും; ‘മാംഗല്യം തന്തുനാനേന’യുടെ പുതിയ പോസ്റ്റർ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കാ ബോബന്‍ നായകനായെത്തുന്ന ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മുഖത്തോട് മുഖം നോക്കി പ്രണയം പറയുന്ന കുഞ്ചാക്കോയും നിമയിഷയുമാണ് പുതിയ പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ടീസറിനും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗമ്യ സദാനന്ദനാണ് ചിത്രത്തിന്റെ സംവിധാനം. കുടുംബ പശ്ചാത്തലമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. ഒരു കുടുംബചിത്രം എന്നതിലുപരി ഒരു...

വീണ്ടും ചെറുപ്പമായി മമ്മൂക്ക; വൈറലായി കുട്ടനാടൻ ബ്ലോഗിലെ ഹരിയേട്ടൻ

കുട്ടനാടിന്റെ ഗ്രാമീണ സൗന്ദര്യവും അവിടുത്തെ ആളുകളുടെ ജീവിതവും വരച്ചുകാണിക്കുന്ന മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടി പുതിയ ഗെറ്റപ്പിലെത്തുന്ന പോസ്റ്ററിന്  മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ സേതു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം തികച്ചും ഹാസ്യാത്മകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കുട്ടനാടിൻറെ  പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, അനു സിത്താര, ഷംന കാസീം, ലക്ഷ്മി...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....